‘മുപ്പത് വർഷമായി എന്റെ കരുത്തും സ്‌നേഹവും, എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി’;കണ്ണീരായി സൗഭാഗ്യയുടെ കുറിപ്പ്

151

മലയാളത്തിന്റെ പ്രിയ മുത്തശി ആർ സുബ്ബലക്ഷ്മിയുടെ വിയോഗം വലിയ നോവാവുകയാണ്. സിനിമാലോകത്തേക്ക് വളരെ വൈകിയെത്തിയെങ്കിലും പ്രേക്ഷകരുടെ സ്വന്തം മുത്തശിയായി തിളങ്ങാൻ സുബ്ബലക്ഷ്മിക്ക് സാധിച്ചിരുന്നു. കഴിഞ്ഞദിവസമായിരുന്നു സിനിമാലോകത്തെ മുതിർന്ന താരവും ഗായികയുമായ സുബ്ബലക്ഷ്മി തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ച് വിടവാങ്ങിയത്.

സിനിമാപ്രേമികളായ നിരവധി പേരാണ് പ്രിയ മുത്തശ്ശിക്ക് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. പേരമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും തന്റെ ദുഃഖം പങ്കിട്ട് രംഗത്തെത്തിയിരുന്നു. ‘എന്റെ സുബ്ബു, എന്റെ ബേബി’ എന്നാണ് സൗഭാഗ്യ വിഷമത്തോടെ പറയുന്നത്. തന്റെ കരുത്തും സ്‌നേഹവുമാണ് നഷ്ടപ്പെട്ടതെന്ന് സൗഭാഗ്യ പറയുന്നു.

Advertisements

”എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വർഷമായി എന്റെ കരുത്തും സ്‌നേഹവും. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി…” എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. ഒപ്പം മുത്തശ്ശിയുടെ കൂടെയുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ആശുപത്രി കിടക്കയിലുള്ള സുബ്ബലക്ഷ്മി സൗഭാഗ്യയെ ഓമനിക്കുന്ന ചിത്രവും പങ്കുവെച്ചിരിക്കുന്നു. ആരാധകർക്കും നോവാവുകയാണ് ഈ ചിത്രം.

അതേസമയം, സിനിമാ ലോകത്തെ സീനിയർ താരം മാത്രമല്ല സീനിയർ ഗായികയും സംഗീതജ്ഞയും കൂടിയായിരുന്നു സുബ്ബലക്ഷ്മി. എൺപത്തി ഏഴാമത്തെ വയസിലാണ് സുബ്ബലക്ഷ്മിയുടെ വിയോഗം.

ALSO READ- ഒരു ഫ്രെയിമിലെ നാല് ജനറേഷൻ! ആ വൈറൽ വീഡിയോ ഇനി ഓർമ്മ മാത്രം;സൗഭാഗ്യയുടെ കുഞ്ഞിനെ ഓമനിക്കുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോ നോവ് ആകുന്നു

ജാക്ക് ഡാനിയേൽ, റോക്ക് ആന്റ് റോൾ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളിൽ ഗാനം ആലപിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. മലയാളത്തിന് പുറമെ, ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്. നടിയും നർത്തകിയുമായ താരാ കല്യാൺ അടക്കം മൂന്ന് മക്കളുണ്ട്.

Advertisement