ഒരു ഫ്രെയിമിലെ നാല് ജനറേഷൻ! ആ വൈറൽ വീഡിയോ ഇനി ഓർമ്മ മാത്രം;സൗഭാഗ്യയുടെ കുഞ്ഞിനെ ഓമനിക്കുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോ നോവ് ആകുന്നു

66

മലയാളത്തിന്റെ പ്രിയ മുത്തശി ആർ സുബ്ബലക്ഷ്മിയുടെ വിയോഗം വലിയ നോവാവുകയാണ്. സിനിമാലോകത്തേക്ക് വളരെ വൈകിയെത്തിയെങ്കിലും പ്രേക്ഷകരുടെ സ്വന്തം മുത്തശിയായി തിളങ്ങാൻ സുബ്ബലക്ഷ്മിക്ക് സാധിച്ചിരുന്നു. കഴിഞ്ഞദിവസമായിരുന്നു സിനിമാലോകത്തെ മുതിർന്ന താരവും ഗായികയുമായ സുബ്ബലക്ഷ്മി തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ച് വിടവാങ്ങിയത്.

സിനിമാപ്രേമികളായ നിരവധി പേരാണ് പ്രിയ മുത്തശ്ശിക്ക് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. പേരമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും തന്റെ ദുഃഖം പങ്കിട്ട് രംഗത്തെത്തിയിരുന്നു. ‘എന്റെ സുബ്ബു, എന്റെ ബേബി’ എന്നാണ് സൗഭാഗ്യ വിഷമത്തോടെ പറയുന്നത്.

Advertisements

അതേസമയം, സുബ്ബലക്ഷ്മിയുടെ മുൻപത്തെ ഒരു വീഡിയോയാണ് ഈ അവസരത്തിൽ വൈറലാകുന്നത്. സുബ്ബലക്ഷ്മിയുടെ സിനിമാ ക്ലിപ്പുകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നതിനിടെയാണ് വളരെ കൗതുകമുള്ള ഒരു പോസ്റ്റ് ചർച്ചയാകുന്നത്. കഴിഞ്ഞ ഡിസംബറിൽ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ചൊരു പോസ്റ്റ് ആണ് വീണ്ടും വൈറൽ ആയിരിക്കുന്നത്.

ALSO READ- ചെരുപ്പ് പോലും ധരിക്കാതെ മഞ്ഞില്‍ നിന്ന് നൃത്തം ചെയ്യുന്ന ഈ താരത്തെ മനസ്സിലായോ ?

സുബ്ബലക്ഷ്മി മകൾ താരാ കല്യാണിനും ചെറുമക്കൾക്കും പേരക്കുട്ടിക്കും ഒപ്പം നിൽക്കുന്നൊരു വീഡിയോ ആണിത്. 2022 ഡിസംബർ രണ്ടിന് ആയിരുന്നു ഈ വീഡിയോ സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. ‘ശുദ്ധമായ സ്‌നേഹം’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നത്. നാല് തലമുറകൾ ഒന്നിച്ച ഈ വീഡിയോ അന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പേരക്കുട്ടി സുദർശനയെ താലോലിക്കുന്ന സുബ്ബലക്ഷ്മിയെ വീഡിയോയിൽ കാണാം. ഒരു വർഷത്തിനിപ്പുറം മറ്റൊരു ഡിസംബർ എത്തുമ്പോൾ കണ്ണീർ ഓർമയായിരിക്കുക ആണ് മലയാളത്തിന്റെ മുത്തശ്ശി സുബ്ബലക്ഷ്മി.

ALSO READ- സ്‌നേഹമാണ് ഏറ്റവും വലിയ മരുന്ന് ; ഭാര്യയോട് നന്ദി പറഞ്ഞ് നടന്‍ ബാല

സിനിമാ ലോകത്തെ സീനിയർ താരം മാത്രമല്ല സീനിയർ ഗായിക കൂടിയാണ് സുബ്ബലക്ഷ്മി. എൺപത്തി ഏഴാമത്തെ വയസിലാണ് സുബ്ബലക്ഷ്മിയുടെ വിയോഗം.

ബാല്യകാലത്ത് തന്നെ സംഗീത ലോകത്തെത്തിയ സുബ്ബലക്ഷ്മി 1951-ൽ ഓൾ ഇന്ത്യ റേഡിയോയിലൂടെയാണ് ജോലി ആരംഭിച്ചത്. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധർവയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു.

ജാക്ക് ഡാനിയേൽ, റോക്ക് ആന്റ് റോൾ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളിൽ ഗാനം ആലപിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. മലയാളത്തിന് പുറമെ, ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്. നടിയും നർത്തകിയുമായ താരാ കല്യാൺ അടക്കം മൂന്ന് മക്കളുണ്ട്.

Advertisement