ചെരുപ്പ് പോലും ധരിക്കാതെ മഞ്ഞില്‍ നിന്ന് നൃത്തം ചെയ്യുന്ന ഈ താരത്തെ മനസ്സിലായോ ?

52

ദിൽഷ പ്രസന്നൻ എന്ന താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ദിൽഷ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കാശ്മീരിലാണ് ദിൽഷാ ഉള്ളത്.

Advertisements

ഇവിടെനിന്നുള്ള നിരവധി ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു കൊണ്ടിരിക്കുന്നു ദിൽഷ. ഏറ്റവും ഒടുവിൽ ചുവന്ന സാരി ധരിച്ച് മഞ്ഞിൽ നിന്ന് നൃത്തം ചെയ്യുന്ന ഒരു വീഡിയോയും ദിൽഷ പങ്കുവെച്ചിട്ടുണ്ട്.

also read
ഇത് നമ്മുടെ സരസ്വതി അമ്മ തന്നെയോ; മോഡേണ്‍ ലുക്കില്‍ ദേവി മേനോന്‍
ചെരുപ്പ് പോലും ധരിക്കാതെയാണ് മഞ്ഞിൽ നിന്നും ഡാൻസ് കളിക്കുന്നത് താരം. ഒപ്പം ഇവിടെനിന്ന് പകർത്തിയ മറ്റ് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു. ഈ ഫോട്ടോയ്ക്ക് താഴെ നിരവധി പോസിറ്റീവ് കമന്റുകളാണ് വരുന്നത്. നേരത്തെയും കാശ്മീരിൽ നിന്ന് പകർത്തിയ തന്റെ മനോഹര ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ദിൽഷ.

അതേസമയം അറിയപ്പെടുന്ന ഡാൻസർ കൂടിയായ ദിൽഷ ബിഗ്‌ബോസിൽ എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അങ്ങനെ ബിഗ്‌ബോസിൽ നിന്ന് ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഈ താരം പുറത്തിറങ്ങി. ശേഷം അനൂപ് മേനോനൊപ്പം ഒരു സിനിമയും താരം ചെയ്തു. ബിഗ്‌ബോസിൽ വരുന്നതിനു മുമ്പ് തന്നെ സീരിയലിൽ അഭിനയിച്ചിട്ടുണ്ട് ദിൽഷ.

Advertisement