ഇത് നമ്മുടെ സരസ്വതി അമ്മ തന്നെയോ; മോഡേണ്‍ ലുക്കില്‍ ദേവി മേനോന്‍

202

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് കുടുംബ വിളക്ക്. ഇതിലെ എല്ലാ കഥാപാത്രങ്ങളും ആരാധകരുടെ ഇഷ്ടതാരങ്ങളാണ്. ഇതിൽ സരസ്വതി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ദേവി മേനോൻ ആണ്. പരമ്പരയിൽ സാരിയും വലിയ പൊട്ടും ഒക്കെ തൊട്ട് ഒരു തറവാട്ടമ്മയുടെ ഗെറ്റപ്പിൽ ആണ് ദേവി മേനോൻ സരസ്വതിയായി എത്തുന്നത്. എന്നാൽ റിയൽ ലൈഫിൽ ഇങ്ങനെയൊന്നുമല്ല ആള്. 

ജീൻസ് തുടങ്ങിയ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് ദേവി മേനോൻ. നേരത്തെ നൽകിയ അഭിമുഖത്തിൽ ദേവി മേനോൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ദേവി മേനോന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത് കാണുമ്പോൾ സരസ്വതി അമ്മയാണോ എന്ന് ചിന്തിച്ചു പോകും.

Advertisements

also read
മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ പ്രേക്ഷകരിലേക്ക്; ചിത്രത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്കുടുംബത്തിനൊപ്പം ബെംഗലൂരുവിൽ സെറ്റിൽഡ് ആണ് ദേവി മേനോൻ. സീരിയലിന് വേണ്ടി മാത്രമാണ് തിരുവനന്തപുരത്ത് എത്തുന്നത്.

അതേസമയം കുടുംബവിളക്ക് സീരിയൽ കഴിയാൻ പോകുന്ന എന്ന തരത്തിലുള്ള വാർത്ത നേരത്തെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോയിൽ നിന്ന് സീരിയൽ അവസാനിക്കുന്നില്ല എന്നും പകരം കഥ മറ്റൊരു തരത്തിലേക്ക് മാറുകയാണെന്ന സൂചന ലഭിച്ചു. ഇത് കേട്ടതോടെ ആരാധകരും സന്തോഷത്തിലാണ് .

Advertisement