മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ പ്രേക്ഷകരിലേക്ക്; ചിത്രത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്

1729

മോഹൻലാലിന്റെ പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ പുറത്തുവിടുന്നത് ഡിസംബർ രണ്ടിന് ആയിരിക്കും എന്നാണ് റിപ്പോർട്ട്.

Advertisements

എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം മോഹൻലാലിനു പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമ്പോൾ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ നേര് മോഹൻലാൽ നായകനായി ഡിസംബർ 21ന് പ്രദർശനത്തിനെത്തുന്നതിനാൽ കേരളത്തിൽ വിവിധ ഇടങ്ങളിൽ ഫാൻസ് ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്.

മോഹൻലാൽ വക്കീലാകുന്ന നേരിന്റെ ഫാൻസ് ഷോ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂർ തിയറ്ററുകളിലും സംഘടിപ്പിക്കുന്നു. ഛായാഗ്രാഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പമാണ്. വിഷ്ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

 

 

Advertisement