വിക്രം പറഞ്ഞതുകൊണ്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തത്, അത് നന്നായി; മോഹിനി

260

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു മോഹിനി. മോഹിനി നായികയായി എത്തിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ അങ്ങനെ ഒത്തിരി ചിത്രത്തിൽ നടി തിളങ്ങി. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത മോഹിനി വീണ്ടും മമ്മൂട്ടി ചിത്രം വേഷത്തിലൂടെ തിരിച്ചെത്തി.

Advertisements

ഇപ്പോഴിതാ നേരത്തെ നൽകിയ അഭിമുഖത്തിൽ മോഹിനി പങ്കുവെച്ച ഷൂട്ടിംഗ് അനുഭവങ്ങൾ വീണ്ടും വൈറൽ ആവുകയാണ്. വിക്രത്തിന്റെ പുതിയ മന്നർഗൾ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് മോഹിനി പഴയൊരു അഭിമുഖത്തിൽ പങ്കിട്ടത്.

പുതിയ മന്നർഗൾ സിനിമയിലെ നീ കട്ടും സേലൈ എന്ന പാട്ടിൽ അഭിനയിക്കാൻ എനിക്ക് മടിയായിരുന്നു. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ആ പാട്ട് ഷൂട്ട് ചെയ്യാൻ പൊള്ളാച്ചിയിലേക്ക് പോകുന്നതിന്റെ തലേദിവസം വരെ ഞാൻ നായകൻ വിക്രത്തോട് ഇതേ ക്കുറിച്ച് സംസാരിച്ചു.

അദ്ദേഹം ഒറ്റവാക്കിൽ അത് നീ പോയി ചെയ്താൽ നന്നായിരിക്കും എന്ന് പറഞ്ഞു. വിക്രം പറഞ്ഞത് ശരിയാണെന്ന് പാട്ട് റിലീസ് ചെയ്ത സമയത്ത് എനിക്ക് മനസ്സിലായി. ആ ഗാനം വളരെ മനോഹരമായിരുന്നു. പലരും എന്നോട് നൃത്തം നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല മോഹിനി പറഞ്ഞു..

 

also read
ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി; അമ്മയുടെ മരണത്തിന് പിന്നാലെ താര കല്യാണ്‍ പങ്കുവെച്ച പോസ്റ്റ്
 

Advertisement