ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി; അമ്മയുടെ മരണത്തിന് പിന്നാലെ താര കല്യാണ്‍ പങ്കുവെച്ച പോസ്റ്റ്

138

നിരവധി സിനിമയിൽ മുത്തശ്ശി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന സുബ ലക്ഷ്മിയുടെ മരണവാർത്ത ഇന്നലെ ആയിരുന്നു പുറത്തുവന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബ ലക്ഷ്മി .

Advertisements

മരണ വാർത്ത അറിഞ്ഞു നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചു എത്തിയത്. ഇപ്പോഴിതാ സുബ ലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാൺ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.’

also read
ഇന്ന് എന്റെ പിറന്നാളാണ് എന്നെ വിഷ് ചെയ്യാന്‍ ആരും ഇല്ല; സങ്കടം പറഞ്ഞ് സാവിത്രി പിന്നാലെ ആശംസ അറിയിച്ച് സിനിമാ താരങ്ങള്‍
തന്നെ ചേർത്ത് പിടിച്ച് അമ്മയെ ചുംബിയ്ക്കുന്ന ചിത്രത്തിനൊപ്പമാണ് താര കല്യാണിന്റെ പോസ്റ്റ്. ‘ഈ വേർപാടോടെ ഞാൻ അനാഥയായി’ എന്നആണ് താര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നടിയെ ആശംസിച്ചും, സുബ്ബലക്ഷ്മിയമ്മയ്ക്ക് പ്രണാമമർപ്പിച്ചും നിരവധിപേരാണ് കമന്റ്ബോക്സിൽ എത്തുന്നത്.

അതേസമയം താര കല്യാണിന്റെ അച്ഛൻ കല്യാണകൃഷ്ണൻ നേരത്തെ മരണപ്പെട്ടതാണ്. ഭർത്താവ് രാജറാം 2017ലാണ് മരണപ്പെട്ടത്. ഭർത്താവിന്റെ മരണ ശേഷം തീർത്തും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്. ഇതേ കുറിച്ച് നടി തന്നെ പറഞ്ഞിരുന്നു. മകൾ സൗഭാഗ്യയും കൊച്ചുമകളും ഉണ്ടെങ്കിലും ,വീട്ടിൽ തനിച്ച് ജീവിക്കുന്നതിനെ കുറിച്ച് താര കല്യാൺ പറഞ്ഞിരുന്നു.

Advertisement