ഇന്ന് എന്റെ പിറന്നാളാണ് എന്നെ വിഷ് ചെയ്യാന്‍ ആരും ഇല്ല; സങ്കടം പറഞ്ഞ് സാവിത്രി പിന്നാലെ ആശംസ അറിയിച്ച് സിനിമാ താരങ്ങള്‍

311

ഇന്നത്തെ കാലത്ത് പിറന്നാൾ ആഘോഷിക്കാത്ത ആരാണുള്ളത്. ഭൂരിഭാഗം ആളുകളും എത്ര വയസ്സാണെങ്കിൽ പോലും പിറന്നാൾ ആഘോഷിക്കാറുണ്ട്. കുടുംബത്തിലുള്ള അംഗങ്ങളായിരിക്കും ഈ ദിനങ്ങൾ ഓർത്തുവച്ച് ഇവർക്ക് സർപ്രൈസ് കൊടുക്കുന്നത്. ഇങ്ങനെയുള്ള നിരവധി വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്.

രണ്ട് വലിയ താരചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ആര്‍എഡിഎക്‌സ് തിയ്യേറ്ററിലെത്തിയത്, റിലീസ് മാറ്റുമോ എന്ന് സംവിധായകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു, നിര്‍മ്മാതാവ് പറയുന്നു

Advertisements

ഇപ്പോഴിതാ ഒരു വീട്ടമ്മ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആവുന്നത്. ഇൻസ്റ്റയിൽ സജീവമായ സാവിത്രിയാണ് തൻറെ പിറന്നാൾ ദിനത്തിൽ ഈ വീഡിയോ പുറത്തുവിട്ടത്. ഇതിൽ ഇന്ന് തന്റെ പിറന്നാളാണെന്നും എന്നാൽ അത് തന്റെ വീട്ടിലുള്ളവർക്ക് അറിയില്ലെന്നും, ഇന്ന് തന്നെ ആരും വിഷ് ചെയ്തില്ലെന്നും സാവിത്രി പറയുന്നു.

ഈ വീഡിയോ കണുമ്പോൾ 90 വയസ്സിലാണോ അമ്മച്ചി പിറന്നാളാഘോഷിക്കുന്നതെന്ന് നിങ്ങൾ ചോദിക്കും . 100മത്തെ ബർത്ത് ഡേ വരെ ആഘോഷിക്കുന്നവരും ഉണ്ട്. പക്ഷേ എനിക്ക് പിറന്നാൾ വിഷ് ചെയ്യാൻ ആരുമില്ല. ഇത് നിങ്ങൾ കാണുകയാണെങ്കിൽ എന്നെ വിഷ് ചെയ്യണം എന്ന് ഞാൻ ഭയങ്കരമായി ആഗ്രഹിക്കുന്നു , എന്നായിരുന്നു സവിത്ര പറഞ്ഞത്. പിന്നാലെ സിനിമ താരങ്ങൾ അടക്കം ആശംസ അറിയിച്ച് എത്തി.

ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ശിൽപ ബാല, നിരഞ്ജന അനൂപ്, സിതാര കൃഷ്ണകുമാർ, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ്, നവ്യ നായർ,നിഖില വിമൽ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളാണ് സാവിത്രിക്ക് ആശംസയുമായി രം?ഗത്തെത്തിയത്. ‘ഹാപ്പി ബർത്ത് ഡേ ചേച്ചി..ഈ കാണിച്ച ചങ്കൂറ്റം..അത് പൊളിയാണ് കേട്ടോ..’, എന്നാണ് നവ്യ നായർ കുറിച്ചത്. ഇവർക്ക് എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ടുള്ള മറുപടിയും സാവിത്രി നൽകിയിട്ടുണ്ട്.

also readനിന്നെ കൊണ്ടുപോയി നശിപ്പിച്ചല്ലോടാ, ആ മോഹന്‍ലാലിന് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവൂലാ, അന്ന് മമ്മൂക്ക തന്നോട് പറഞ്ഞത് ഇതായിരുന്നു, മുകേഷ് പറയുന്നു

Advertisement