നിന്നെ കൊണ്ടുപോയി നശിപ്പിച്ചല്ലോടാ, ആ മോഹന്‍ലാലിന് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവൂലാ, അന്ന് മമ്മൂക്ക തന്നോട് പറഞ്ഞത് ഇതായിരുന്നു, മുകേഷ് പറയുന്നു

249

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തില്‍ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്.

Advertisements

എംഎല്‍എ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷന്‍ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടാതെ സോഷ്യല്‍മീഡിയയിലും സജീവമായ മുകേഷിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇന്നുണ്ട്.

Also Read; 13ാം വയസ്സില്‍ വിവാഹം, 17ാമത്തെ വയസ്സില്‍ വിധവ, കുടുംബം നോക്കാന്‍ അഭിനയിക്കാന്‍ പോയതിന് നേരിട്ടത് വീട്ടുകാരുടെ ക്രൂര പീഡനങ്ങള്‍, നടി ശാന്തകുമാരിയുടെ ജീവിതം

ഇപ്പോഴിതാ ആദ്യകാലങ്ങളില്‍ സിനിമയില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് മുകേഷ്. പണ്ട് പലരും തന്നെ കായംകുളം വാള്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്നും താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമയില്‍ ഒരുപോലെ അഭിനയിച്ചതുകൊണ്ടായിരുന്നു അങ്ങനെ ഒരു പേര് വന്നതെന്നും മുകേഷ് പറയുന്നു.

മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നല്ല ഭക്ഷണം കിട്ടും. പുള്ളി പല സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം വാങ്ങിക്കൊണ്ടുവരുമെന്നും പല തരം ബിരിയാണികളും ചിക്കന്‍ കറികളുമൊക്കെയായിരിക്കുമെന്നും തന്റെ ശരീരഭാരം കൂടി വരാറുണ്ടെന്നും അതിന് ശേഷം മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുമെന്നും മുകേഷ് പറയുന്നു.

Also Read: നേരത്തെ കണ്ട ആളെയല്ല, ആക്ഷന്‍ പറഞ്ഞപ്പോള്‍ കണ്ണിലെ തിളക്കമെല്ലാം പോയി മമ്മൂക്ക വേറെ ആളായി, കാതലിന്റെ ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് അനഘ രവി

അവിടെ ചെന്നാല്‍ മമ്മൂക്ക പരിശോധിക്കും. തടിച്ചല്ലോടാ, അവന്റെ കൂടെ കൂടിയപ്പോഴേ അറിയാമായിരുന്നു നിന്റെ ഫിഗര്‍ മാറ്റുമെന്ന് എന്നും കൊണ്ട് കളഞ്ഞല്ലോടാ എന്നുമൊക്കെ മമ്മൂക്ക പറയുമെന്നും മോഹന്‍ലാലിന് നിന്റെ ഫിഗറ് മാറിയതൊന്നും അറിയില്ലെന്നും പറയുമെന്നും മുകേഷ് പറയുന്നു.

Advertisement