13ാം വയസ്സില്‍ വിവാഹം, 17ാമത്തെ വയസ്സില്‍ വിധവ, കുടുംബം നോക്കാന്‍ അഭിനയിക്കാന്‍ പോയതിന് നേരിട്ടത് വീട്ടുകാരുടെ ക്രൂര പീഡനങ്ങള്‍, നടി ശാന്തകുമാരിയുടെ ജീവിതം

153

മലയാള സിനിമാസീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയായിരുന്നു ശാന്ത കുമാരി. ചെറിയ ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും ശാന്ത കുമാരി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല്‍പ്പത് കൊല്ലമായി ശാന്തകുമാരി മലയാള സിനിമയുടെ ഭാഗമാണ്.

Advertisements

മലയാളത്തിലെ ഹിറ്റ് ചിത്രമായ 2018ല്‍ ആയിരുന്നു താരം അവസാനമായി അഭിനയിച്ചത്. വര്‍ഷങ്ങളായി സിനിമയില്‍ സജീവമാണെങ്കിലും മലയാള സിനിമയില്‍ വേണ്ടത്ര അംഗീകാരം താരത്തിന് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയെ കുറിച്ചും യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ശാന്തകുമാരി.

Also Read; ഞാന്‍ ആഗ്രഹിച്ചതുപോലെയായിരുന്നില്ല, എനിക്ക് എന്റെ ശരീരത്തോട് വെറുപ്പായിരുന്നു, തുറന്നുപറഞ്ഞ് വിദ്യ ബാലന്‍

സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും തനിക്ക് ദൈവം അധികം സന്തോഷം തന്നിട്ടില്ല. നാടകത്തിലൂടെയാണ് താന്‍ സിനിമയിലെത്തിയതെന്നും ഏകദേശം 250ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും തൊട്ടും പിടിച്ചുമുള്ള അഭിനയത്തോട് തനിക്ക് ആദ്യമേ താത്പര്യമില്ലായിരുന്നുവെന്നും താരം പറയുന്നു.

ഒരു സിനിമയില്‍ രതീഷ് താന്‍ കുളിക്കുന്നതിനിടെ വന്ന് കെട്ടിപ്പിടിക്കുന്ന സീനുണ്ടായിരുന്നു. എന്നാല്‍ ആ സീന്‍ താന്‍ നിരസിച്ചുവെന്നും അതോടെയാണ് അമ്മ വേഷങ്ങളില്‍ ഒതുങ്ങിയതെന്നും 13ാമത്തെ വയസ്സിലായിരുന്നു തന്റെ വിവാഹമെന്നും 17ാമത്തെ വയസ്സില്‍ താന്‍ വിധവയായി എന്നും ശാന്ത കുമാരി പറയുന്നു.

Also Read: അമ്മ മരിച്ചതോടെ ജീവിതം ദുരിതത്തില്‍, ഭര്‍ത്താവ് പോയതോടെ തനിച്ച് താമസം, ആര്‍ക്കുമുന്നിലും കൈനീട്ടാതെ ജീവിക്കാന്‍ ആഗ്രഹിച്ചു, നടി സുബ്ബലക്ഷ്മിയുടെ യഥാര്‍ത്ഥ ജീവിതം

കുടുംബം നോക്കാന്‍ ജോലിക്ക് പോകേണ്ടി വന്നു. രണ്ട് മക്കളുണ്ടായിരുന്നുവെന്നും അങ്ങനെയാണ് നാടകത്തിലെത്തിയതെന്നും അഭിനയിക്കാന്‍ പോയതിന് അച്ഛന്‍ തന്നെ കെട്ടിയിട്ട് തല്ലിയിട്ടുണ്ടെന്നും ആ വൈരാഗ്യത്തില്‍ താന്‍ നാടകത്തില്‍ തന്നെ ഉറച്ചുനിന്നുവെന്നും അതിലൂടെ സിനിമയിലെത്തിയെന്നും അവാര്‍ഡൊക്കെ ലഭിച്ചതോടെ വീട്ടുകാര്‍ക്ക് സ്‌നേഹമായി എന്നും ശാന്ത കുമാരി പറയുന്നു.

Advertisement