അമ്മ മരിച്ചതോടെ ജീവിതം ദുരിതത്തില്‍, ഭര്‍ത്താവ് പോയതോടെ തനിച്ച് താമസം, ആര്‍ക്കുമുന്നിലും കൈനീട്ടാതെ ജീവിക്കാന്‍ ആഗ്രഹിച്ചു, നടി സുബ്ബലക്ഷ്മിയുടെ യഥാര്‍ത്ഥ ജീവിതം

636

മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വിയോഗം എല്ലാവരെയും വേദനയിലാഴ്ത്തുകയാണ്. മലയാള സിനിമയിലെ ക്ലാസ്സിക് രചയിതാവും സംവിധായകനും ആയ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അ നടിയാണ് സുബ്ബലക്ഷ്മി. 2002 മുതല്‍ ഹിന്ദിയിലടക്കം 75 ലേറെ ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്.

Advertisements

ഒട്ടനവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 84 വയസ്സുള്ള ഈ നടി അഭിനയരംഗത്ത് ഈയടുത്ത കാലത്ത് വരെ സജീവമായിരുന്നു. നര്‍ത്തകിയും നടിയുമായ താരാകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. മകളും നര്‍ത്തകിയുമായ താരയാണ് ആദ്യം അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും വാര്‍ദ്ധ്യക്യത്തില്‍ അഭിനയം ആരംഭിച്ച അമ്മ സുബ്ബലക്ഷ്മിയാണ് അധികം സിനിമകളില്‍ അഭിനയിച്ചതും ശ്രദ്ധിക്കപ്പെട്ടതും.

Also Read: നടന്മാരില്‍ നിന്നല്ല, ദുരനുഭവം നേരിട്ടത് മുതിര്‍ന്ന നടിമാരില്‍ നിന്നും, ഭക്ഷണകാര്യത്തില്‍ പോലും അപമാനിച്ചു, തുറന്നുപറഞ്ഞ് അംബിക

കല്യാണരാമനിലെയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ കൂടുതല്‍ പ്രശസ്തയാക്കിയത്. താരകല്യാണിനൊപ്പവും കൊച്ചുമകള്‍ സൗഭാഗ്യക്കൊപ്പവും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു സുബ്ബലക്ഷ്മി. നേരത്തെ സുബ്ബലക്ഷ്മി തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ചെറുപ്പ കാലത്ത് താന്‍ തനിച്ചായിരുന്നു. തന്റെ ആവശ്യങ്ങള്‍ പറയാനോ കേള്‍ക്കാനോ ആരും ഉണ്ടായിരുന്നില്ലെന്നും അമ്മയുടെ മരണ ശേഷം താനും സഹോദരങ്ങളും ഒറ്റപ്പെട്ടുപോയിരുന്നുവെന്നും തന്റെ ജീവിതത്തില്‍ മുഴുവനും കഷ്ടപ്പാടുകളായിരുന്നുവെന്നും പക്ഷേ വലിയ കുടുംബത്തിലായിരുന്നു ജനിച്ചതൊക്കെയെന്നും സുബ്ബലക്ഷ്മി പറഞ്ഞു.

Also Read: കുടുംബവിളക്ക് അവസാനിക്കുന്നില്ല, പുതിയൊരു തുടക്കത്തിലേക്ക് സീരിയല്‍ നീങ്ങുന്നു

അമ്മയുടെ മരണം അച്ഛന് ഷോക്കായിരുന്നു. താനും സഹോദരങ്ങളും പിന്നീട് കഴിഞ്ഞത് അച്ഛന്റെ ചേച്ചിയുടെ വീട്ടിലായിരുന്നുവെന്നും അവര്‍ക്ക് മക്കളില്ലായിരുന്നുവെന്നും ഒരു സാമൂഹ്യപ്രവര്‍ത്തനം പോലെയായിരുന്നു അവര്‍ തങ്ങളെ നോക്കിയിരുന്നതെന്നും തങ്ങള്‍ കൂട്ടിലിട്ട കിളികള്‍ പോലെയായി എന്നും സുബ്ബലക്ഷ്മി പറഞ്ഞു.

2009ലാണ് തന്റെ ഭര്‍ത്താവ് മരിച്ചത്. അന്നുമുതല്‍ താന്‍ ഒറ്റക്കാണ് കഴിയുന്നത്. ആരെയും കഷ്ടപ്പെടുത്താതെ കൈനീട്ടാതെ ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറ്റാവുന്ന കാലത്തോളം അങ്ങനെ ചെയ്യുമെന്നും സുബ്ബലക്ഷ്മി പറഞ്ഞു.

Advertisement