നടന്മാരില്‍ നിന്നല്ല, ദുരനുഭവം നേരിട്ടത് മുതിര്‍ന്ന നടിമാരില്‍ നിന്നും, ഭക്ഷണകാര്യത്തില്‍ പോലും അപമാനിച്ചു, തുറന്നുപറഞ്ഞ് അംബിക

68

ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക ആയിരുന്നു അംബിക. മികച്ച പ്രകടനവും സൗന്ദര്യവും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച നടി കൂടിയാണ് അംബിക.

Advertisements

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിരവധി സൂപ്പര്‍ ചിത്രങ്ങളില്‍ നായികയായി അംബിക തിളങ്ങിയിരുന്നു. ഒട്ടുമിക്ക എല്ലാ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും അംബിക നായികയായി എത്തിയിരുന്നു.

Also Read: കുടുംബവിളക്ക് അവസാനിക്കുന്നില്ല, പുതിയൊരു തുടക്കത്തിലേക്ക് സീരിയല്‍ നീങ്ങുന്നു

ഇപ്പോഴും സിനിമാ രംഗത്തും ടെലിവിഷന്‍ സീരിയല്‍ രംഗത്തും സജീവമാണ് അംബിക. 1979 മുതല്‍ 1989 വരെയായിരുന്നു അംബിക എന്ന നടിയുടെ പ്രതാപകാലം. മലയാളത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആടക്കം എല്ലാം മുന്‍നിര നടന്മാരുടെയും നായികയായി അംബിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേടിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് അംബിക. തനിക്ക് നടന്മാരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ചില മുതിര്‍ന്ന നടിമാരില്‍ നിന്നുമുണ്ടായിട്ടുണ്ടെന്നും ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും അപമാനിച്ചിട്ടുണ്ടെന്നും അംബിക പറയുന്നു.

Also Read: രാജൻ പി ദേവിനോട് കണ്ണു പൊട്ടുന്ന ചീത്ത പറയാനും മടിക്കാത്ത മമ്മൂക്ക; ‘നമ്മുടെ തൊമ്മൻ പോയീട്ടാ’ എന്ന് പറഞ്ഞത് ഇന്നും മറന്നിട്ടില്ല: ബെന്നി പി നായരമ്പലം

ഭക്ഷണത്തിനൊപ്പം കരിമീനൊക്കെ തരുമ്പോള്‍ എന്തിനാണ് മീനിന്റെ ആവശ്യം കരിമീന്‍ കഴിച്ചില്ലെങ്കില്‍ ചോറ് ഇറങ്ങില്ലെ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നും താന്‍ കരഞ്ഞുപൊയിട്ടുണ്ടെന്നും അതേ നടി തന്നെ പലപ്പോഴായി വീണ്ടും വേദനിപ്പിച്ചിട്ടുണ്ടെന്നും താന്‍ അവരോട് മധുരപ്രതികാരം ചെയ്തിട്ടുണ്ടെന്നും അംബിക പറയുന്നു.

Advertisement