കുടുംബവിളക്ക് അവസാനിക്കുന്നില്ല, പുതിയൊരു തുടക്കത്തിലേക്ക് സീരിയല്‍ നീങ്ങുന്നു

241

മിനിസ്‌ക്രീൻ പ്രക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ സീരിയൽ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. മറ്റുപരമ്പരകളിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണ് ഈ പരമ്പര അവതരിപ്പിച്ചിരുന്നത്. റേറ്റിംഗിലും മുന്നിൽ നിന്ന കുടുംബ വിളക്ക് അവസാനിക്കാൻ പോവുകയാണ് എന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നിരുന്നു.

Advertisements

എന്നാൽ ഇപ്പോഴിതാ സീരിയൽ അവസാനിക്കുന്നില്ല എന്ന സന്തോഷവാർത്തയാണ് പുറത്തുവന്നത്. 2020ൽ സംപ്രേഷണം ആരംഭിച്ച കുടുംബവിളക്ക് 1000 എപ്പിസോഡ് കടന്നിരിക്കുകയാണ്.

അതേസമയം 1000 എപ്പിസോഡിൽ പരമ്പര അവസാനിക്കുമോ എന്ന് ആശങ്കപ്പെട്ട ആരാധകർ നിരവധി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്. പരമ്പര അവസാനിക്കില്ലെന്ന് മാത്രമല്ല, മറിച്ച് പുതിയൊരു തുടക്കത്തിലേക്ക് നീങ്ങുകയാണ് സീരിയൽ.

നിലവിലെ കഥാപാത്രങ്ങളുടെ ആറ് വർഷത്തിന് ശേഷമുള്ള ജീവിതം പറയാൻ ഒരുങ്ങുകയാൻ് പരമ്പര. ഡിസംബർ 4 മുതൽ രാത്രി 10 ന് പുതിയ കഥയുടെ സംപ്രേഷണം ആരംഭിക്കും. അതേസമയം പുതിയ കഥാവഴിയിലെ യാത്ര പ്രേക്ഷകർ സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കേണ്ടിവരും. ഇതിന്റെ പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

 

 

 

Advertisement