നേരത്തെ കണ്ട ആളെയല്ല, ആക്ഷന്‍ പറഞ്ഞപ്പോള്‍ കണ്ണിലെ തിളക്കമെല്ലാം പോയി മമ്മൂക്ക വേറെ ആളായി, കാതലിന്റെ ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് അനഘ രവി

86

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും. ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.

Advertisements

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.

Also Read:അമ്മ മരിച്ചതോടെ ജീവിതം ദുരിതത്തില്‍, ഭര്‍ത്താവ് പോയതോടെ തനിച്ച് താമസം, ആര്‍ക്കുമുന്നിലും കൈനീട്ടാതെ ജീവിക്കാന്‍ ആഗ്രഹിച്ചു, നടി സുബ്ബലക്ഷ്മിയുടെ യഥാര്‍ത്ഥ ജീവിതം

ഈ ചിത്രത്തിന്റെ നട്ടെല്ല് തന്നെ മമ്മൂട്ടിയാണ്, നിര്‍മ്മാതാവായും, ഒരു പെര്‍ഫോമറായും മമ്മൂട്ടി എന്ന നടനും ഒപ്പം അഭിനയിക്കുന്നവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഒരാള്‍ക്കും മറുത്തൊരു വാക്ക് പറയാനില്ല. അതേസമയം, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാതലില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അനഘ രവിയാണ്. അനഘയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ കാതലില്‍ അഭിനയിച്ചതിനെ പറ്റിയും മമ്മൂട്ടിക്കൊപ്പമുള്ള അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് അനഘ.

Also Read; നടന്മാരില്‍ നിന്നല്ല, ദുരനുഭവം നേരിട്ടത് മുതിര്‍ന്ന നടിമാരില്‍ നിന്നും, ഭക്ഷണകാര്യത്തില്‍ പോലും അപമാനിച്ചു, തുറന്നുപറഞ്ഞ് അംബിക

ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ മുമ്പ് കണ്ട ആളെ അല്ല മമ്മൂട്ടി. അദ്ദേഹം പൂര്‍ണ്ണമായും കഥാപാത്രമായി മാറുമെന്നും അദ്ദേഹം ലൊക്കേഷനിലുള്ള എല്ലാ സമയവും തനിക്ക് നല്ല ഓര്‍മ്മകളാണെന്നും അദ്ദേഹത്തിനൊപ്പമുള്ള ഏറ്റവും നല്ല മെമ്മറി ആദ്യ ഷോട്ടായിരുന്നുവെന്നും അനഘ പറയുന്നു.

അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ താന്‍ ഭയങ്കര ടെന്‍ഷനായിപ്പോയി. തന്റെ അടുത്ത് വന്നിരുന്നുവെന്നും ആദ്യം തന്നോട് സംസാരിച്ച ആളായിരുന്ന ഷൂട്ട് തുടങ്ങിയപ്പോഴെന്നും കണ്ണിലെ തിളക്കമെല്ലാം മാറിയെന്നും അദ്ദേഹം ശരിക്കും തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്നും ഒരു അച്ഛന്റെ ഫീല്‍ തന്നെ തനിക്ക് അദ്ദേഹം തന്നുവെന്നും അനഘ പറയുന്നു.

Advertisement