രണ്ട് വലിയ താരചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ആര്‍എഡിഎക്‌സ് തിയ്യേറ്ററിലെത്തിയത്, റിലീസ് മാറ്റുമോ എന്ന് സംവിധായകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു, നിര്‍മ്മാതാവ് പറയുന്നു

68

ഇന്ന് മലയാള സിനിമാപ്രേമികള്‍ താരമൂല്യത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സിനിമയുടെ കഥയ്ക്കാണ്. അതിന്റെ ഉള്ളടക്കത്തിനാണ്. അതിനുള്ള ഒത്തിരി ഉദാഹരണങ്ങള്‍ ഈ വര്‍ഷം തന്നെയുണ്ട്. രോമഞ്ചവും ആര്‍ഡിഎക്‌സുമൊക്കെയാണ് അതിന് ബെസ്റ്റ് ഉദാഹരണങ്ങള്‍.

Advertisements

ആര്‍ഡിഎക്‌സ് റിലീസിനെത്തിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയും നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കോയും ഒപ്പമുണ്ടായിരുന്നു. താരമൂല്യമുള്ള ഈ രണ്ട് ചിത്രങ്ങളും ആര്‍ഡിഎക്‌സിനെ പിന്നിലാക്കുമെന്നായിരുന്നു കരുതിയത്.

Also Read: ഞാന്‍ ആഗ്രഹിച്ചതുപോലെയായിരുന്നില്ല, എനിക്ക് എന്റെ ശരീരത്തോട് വെറുപ്പായിരുന്നു, തുറന്നുപറഞ്ഞ് വിദ്യ ബാലന്‍

എന്നാല്‍ ഈ രണ്ട് ചിത്രങ്ങളെയും മറികടന്ന് ആര്‍ഡിഎക്‌സായിരുന്നു വിജയക്കുതിപ്പ് നടത്തിയത്. ഇപ്പോഴിതാ ആര്‍ഡിഎക്‌സിനെ കുറിച്ച് നിര്‍മ്മാതാവ് സോഫിയ പോള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രം ഓണം കഴിഞ്ഞ് റിലീസ് മതിയെന്ന് സംവിധായകന്‍ തന്നോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് സോഫിയ പോള്‍ പറയുന്നു.

അദ്ദേഹത്തിന് സിനിമ ഓടുമോ എന്ന് നല്ല ഭയമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് മുടക്കിയ പണം കിട്ടാന്‍ ഓണം റിലീസ് മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും ആര്‍ഡിഎക്‌സ് ഇത്ര വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശരിക്കും അത്ഭുതമായിരുന്നുവെന്നും നിര്‍മ്മാതാവ് പറയുന്നു.

Also Read: നടന്മാരില്‍ നിന്നല്ല, ദുരനുഭവം നേരിട്ടത് മുതിര്‍ന്ന നടിമാരില്‍ നിന്നും, ഭക്ഷണകാര്യത്തില്‍ പോലും അപമാനിച്ചു, തുറന്നുപറഞ്ഞ് അംബിക

ആദ്യമൊക്കെ ആവശ്യത്തിന് തിയ്യേറ്ററുകള്‍ കിട്ടാത്തത് തങ്ങളെ വിഷമിപ്പിച്ചിരുന്നു. രണ്ട് വലിയ താര ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ആര്‍ഡിഎക്‌സ് തിയ്യേറ്ററുകളിലെത്തിയതെന്നും സിനിമയുടെ ഉള്ളടക്കത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും സോഫിയ പോള്‍ പറയുന്നു.

Advertisement