സ്‌നേഹമാണ് ഏറ്റവും വലിയ മരുന്ന് ; ഭാര്യയോട് നന്ദി പറഞ്ഞ് നടന്‍ ബാല

225

ഒരു തമിഴ് നടൻ ആണെങ്കിൽ പോലും മലയാളത്തിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നാടനാണ് ബാല. ബാലയുടെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. രണ്ടാമതായി ഡോക്ടർ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാൽ ഈ അടുത്ത് ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

Advertisements

ഇതിനോടൊന്നും വലിയ തരത്തിലുള്ള പ്രതികരണം ബാലയോ എലിസബത്തോ നടത്തിയിട്ടില്ല. ഇപ്പോഴിതാ ഒരു പൊതു വേദിയിൽ വെച്ച് തന്റെ ഭാര്യ എലിസബത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് താരം.

അമൃത ആശുപത്രിയിൽ നേഴ്സസ് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയതാണ് ബാല. ഇവിടെ വെച്ച് തന്റെ ജീവിതത്തിൽ ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങളും ബാല പങ്കുവയ്ക്കുകയുണ്ടായി.

also read
ചെരുപ്പ് പോലും ധരിക്കാതെ മഞ്ഞില്‍ നിന്ന് നൃത്തം ചെയ്യുന്ന ഈ താരത്തെ മനസ്സിലായോ ?
ബാല കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു. ഇവിടെ വെച്ചാണ് നേഴ്‌സുമാർക്കും ഡോക്ടർമാർക്കും പിന്നെ തന്റെ ഭാര്യ എലിസബത്തിനും താരം നന്ദി അറിയിച്ചത് .

സ്‌നേഹമാണ് ഏറ്റവും വലിയ മരുന്ന് എന്ന് താൻ അന്ന് മനസിലാക്കിയെന്നും ബാല പറയുകയുണ്ടായി. ബാല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്.

Advertisement