പ്രായം വെളിപ്പെടുത്താൻ ഒരു മടിയും കാണിക്കാതെ മൃണാൾ താക്കൂർ, വയസ് കേട്ട് ഞെട്ടി ആരാധകരും

166

സീതാരാമം എന്ന തെന്നിന്ത്യൻ ചിത്രം ദുൽഖറിന് മാത്രമല്ല, ചിത്രത്തിലെ നായികാ കഥാപാത്രമായി മനം കവർന്ന മൃണാൾ താക്കൂറിന്റേയും തലവര മാറ്റിയ ചിത്രമായി മാറിയിരുന്നു. ചിത്രം വമ്പൻ ഹിറ്റായതോടെ തെന്നിന്ത്യയാകെ വലിയ ആരാധക കൂട്ടം തന്നെ മൃണാളിനും സ്വന്തമായിരിക്കുകയാണ്. മൃണാൾ അവതരിപ്പിച്ച സീതാ മഹാലക്ഷ്മിയെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. 100 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസിൽ കൊയ്തത്.

2018ൽ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലായിരുന്നു മൃണാളിന്റെ അരങ്ങേറ്റം. എന്നാൽ അത്ര ശ്രദ്ധേയമായ വേഷങ്ങളോകേന്ദ്ര കഥാപാത്രമായി തിളങ്ങാനുള്ള അവസരമോ മൃണാളിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായ വിജയം മൃണാളിനെ അീവ സന്തുഷ്ടയാക്കിയിരുന്നു. ഈ ചിത്രത്തിന് ശേഷം കൈനിറയെ സിനിമകളാണ് മൃണാളിനെ തേടിയെത്തിയിക്കുന്നത്.

Advertisements

ബോളിവുഡിലടക്കം താൻ തുടക്കകാലത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് മൃണാൾ വെളിപ്പെടുത്തിയിരുന്നു. ഹിന്ദിയിൽ തനിക്ക് അധികം അവസരങ്ങൾ ലഭിച്ചില്ലെന്നും കഴിവുണ്ടെന്ന് സംവിധായകരെ ബോധ്യപ്പെടുത്താൻ വളരെയധികം ബുദ്ധിമുട്ടിയെന്നും മൃണാൾ മുൻപ് പറഞ്ഞിരുന്നു.

അതേസമയം, നാനിയുമായുള്ള ഒരു അഭിമുഖത്തിൽ സ്വന്തം പ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് നടി മൃണാൾ. ഹായ് നാനി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ALSO READ- ’19-ാം വയസ് മുതൽ മ ര ണം അരികിൽ വന്നു മടങ്ങിയത് എട്ടു തവണ’; ഒടുവിൽ രക്ഷപ്പെടുത്തിയത് എലിസബത്തിന്റെ സ്‌നേഹം; നന്ദിയും കടപ്പാടും പറഞ്ഞ് നടൻ ബാല

ഇരുവരേയും കുറിച്ച് ഗൂഗിളിൽ ആളുകൾ ഏറ്റവും അധികം തിരയുന്ന ചോദ്യങ്ങൾക്കാണ് നാനിയും മൃണാളും മറുപടി നൽകുന്നത്. മൃണാൾ താക്കൂറിന്റെ ഉയരത്തെക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. അഞ്ചടി ആറ് ഇഞ്ച് എന്നായിരുന്നു നടിയുടെ ഉത്തരം.

പിന്നാലെ, മൃണാൾ താക്കൂറിന്റെ പ്രായത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള ചോദ്യം. കഴിഞ്ഞ മാസം പതിനാറ് തികഞ്ഞുവെന്നായിരുന്നു തമാശയായി താരം പറയുന്നു. പിന്നീട് തന്റെ പ്രായം 31 ആണെന്നും മൃണാൾ തുറന്നു പറഞ്ഞു. താൻ 1992ലാണ് താൻ ജനിച്ചതെന്നും മൃണാൾ പറയുകയാണ്.

ALSO READ- നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ! ഒരുപാട് സന്തോഷമെന്ന് വരദ; ആദ്യത്തെ നായകനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം വൈറൽ!

അതേസമയം, സ്വന്തം പ്രായം വെളിപ്പെടുത്തിയതിന് താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. പലരും തങ്ങളുടെ വയസ് പുറത്തു പറയാറില്ലെന്നും താരത്തിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും ആരാധകർ പ്രശംസിക്കുകയാണ്.

മഹാരാഷ്ട്ര സ്വദേശിയാണ് മൃണാൾ താക്കൂർ. സിനിമയിൽ എത്തും മുമ്പ് തന്നെ ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മൃണാൾ സുപരിചിതയായിരുന്നു. മുജ് സേ കുച് കെഹതി, യേ ഖാമോഷിയാൻ എന്ന ഹിന്ദി സീരിയലൂകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

2010ൽ റിലീസ് ചെയ്ത വിട്ടി ദണ്ഡു എന്ന ചിത്രത്തിലൂടെയാണ് മൃണാൾ സിനിമയിൽ ശ്രദ്ധേയയായത്. 2018ൽ ഹൃത്വിക് റോഷൻ നായകനായ സൂപ്പർ 30 എന്ന ചിത്രത്തിലൂടെ മൃണാൾ ബോളിവുഡിൽ എത്തി. 2018ൽ തന്നെ പുറത്തിറങ്ങിയ ജഴ്സി എന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ നായികയായും മൃണാൾ വേഷമിട്ടിരുന്നു.

Advertisement