കാവ്യയ്ക്ക് ഇപ്പോള്‍ നല്ല സമയം ആണ്, പക്ഷേ ദിലീപിന്റെ സമയം അത്ര നല്ലതല്ല; ജ്യോത്സ്യന്‍ പറയുന്നു

425

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിൽ ഒന്നിച്ച് എത്തിയ ഈ ജോഡികളെ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഒടുവിൽ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു ദിലീപും കാവ്യയും. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രണ്ടുപേരും എത്താറുണ്ട്.
അതേസമയം ഇപ്പോൾ ഇവരെ കുറിച്ച് കലിയുഗ ജ്യോതിഷി സന്തോഷ് നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisements

‘കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാർത്ഥി ഇവരുടെ ഭാവി എന്താകും എന്നറിയാൻ തന്നെ വിളിച്ചിരുന്നു എന്ന് കലിയുഗ ജ്യോതിഷി സന്തോഷ് നായർ പറുന്നു. എന്നാൽ താൻ നോക്കിയിട്ട് കണ്ട കാര്യങ്ങളെ കുറിച്ചാണ് വീഡിയോയിൽ ഇദ്ദേഹം ഇപ്പോൾ പറയുന്നത്.

 


2016 മുതൽ 2019 വരെയുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്.


അപ്പോൾ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും ശരിയാകില്ല. ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ വിവാഹം ആ സമയത്തുതന്നെ നടന്നു.

കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനിൽക്കുമ്പോൾ ഈ വിവാഹം നടന്നാൽ അത് കാരാഗൃഹവാസത്തിനു വരെ കാരണമാകും. അതിന്റെ ഭാഗമായാണ് ദിലീപ് ജയിലിൽ കിടന്നത്. ദിലീപ് എപ്പോൾ ജാമ്യത്തിൽ ഇറങ്ങുമെന്നും താൻ പറഞ്ഞിരുന്നു, താൻ പറഞ്ഞ സമയത്ത് തന്നെയാണ് ദിലീപിന് ജാമ്യവും കിട്ടിയതെന്നും കലിയുഗ ജ്യോതിഷി പറയുന്നു.

കാവ്യയ്ക്ക് ഇപ്പോൾ നല്ല സമയം ആണ്. 45 വയസ്സ് വരെ ദശാകാലത്തിലൂടെയാണ് കടന്നു പോകുന്നത് എങ്കിലും മോശമായ സമയം എന്ന് പറയാനാകില്ല. അതിനുശേഷം നല്ലകാലമായിരിക്കും, ‘പക്ഷേ ദിലീപിന്റെ സമയം അത്ര നല്ലതല്ല, എന്നാൽ ഇരുവരുടെയും രാശികൾ തമ്മിൽ വച്ചുനോക്കുമ്പോൾ തരക്കേടില്ലാതെ മുൻപോട്ട് പോകും ജ്യോതിഷി സന്തോഷ് നായർ പറഞ്ഞു.

 

 

Advertisement