Home Entertainment Celebrities

മമ്മുക്കയും സത്യന്‍ സാറും ഞങ്ങളോട് കാണിച്ച സ്‌നേഹവും പരിഗണനയും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല; സന്തോഷം പങ്കുവെച്ച് വിനോദ് കോവൂര്‍

4841

എം 80 മൂസ എന്ന പ്രോഗ്രാമുക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് വിനോദ് കോവൂർ. പേര് വിനോദ്’എന്നാണെങ്കിലും ആളുകൾ ഇപ്പോഴും താരത്തെ മൂസാക്ക എന്നാണ് വിളിക്കാറ്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ചാണ് വിനോദ് പറയുന്നത്. താരം പങ്കുവെച്ച കുറുപ്പിലൂടെയാണ് ആ സന്തോഷം പങ്കുവെച്ചത്. 

‘കഴിഞ്ഞ ദിവസം ഒരു ഭാഗ്യം ഉണ്ടായി ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ പ്രിയതാരം മെഗാസ്റ്റാർ മമ്മുക്കയുടെ കൂടെയും നിരവധി ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ സത്യൻ സാറിന്റെ കൂടെയും ഒരു പാട് നേരം ചെലവഴിക്കാനും വിശേഷങ്ങൾ പങ്കിടാനും സാധിച്ചു.

Advertisements

മറിമായം ടീമിന്റെ പുതിയ സിനിമയായ ‘പഞ്ചായത്ത് ജെട്ടി’ യുടെ പൂജക്ക് ക്ഷണിക്കാനും അനുഗ്രഹം വാങ്ങിക്കാനും പോയതായിരുന്നു ഞങ്ങൾ . മമ്മുക്കയും സത്യൻ സാറും ഞങ്ങളോട് കാണിച്ച സ്‌നേഹവും പരിഗണനയും പറഞ്ഞറിയിക്കാൻ സാധിക്കില്ല. മലയാള സിനിമയുടെ അഭിമാന താരങ്ങൾക്ക് ഒരായിരം നന്ദി,’ വിനോദ് കോവൂർ കുറിച്ചു. അതേസമയം ഫേസ്ബുക്കിൽ പങ്കുവെച്ച വിനോദ് കോവൂരിന്റെ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അതേസമയം മമ്മൂട്ടിക്ക് ഒപ്പം വർഷം എന്ന ചിത്രത്തിലാണ് വിനോദ് കോവൂർ ആദ്യമായി അഭിനയിച്ചത്.

 

 

Advertisement