വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. തുടക്കകാലത്ത് സഹനടി ആയിട്ടായിരുന്നു പാർവതി കടന്നുവന്നത്. പിന്നാലെ നായിക വേഷത്തിലേക്ക് ഈ താരം എത്തി. അതിനുശേഷം പാർവതി അവതരിപ്പിച്ച എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. എന്നാൽ പിന്നീട് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു നടി .

ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല പാർവതി. സോഷ്യൽ മീഡിയയിൽ സജീവമായ നടി തൻറെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ തന്നെക്കുറിച്ച് വന്ന ഒരു വ്യാജവാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് പാർവതി. പാർവതി സൂപ്പർഹീറോ ആകുന്നു എന്ന വാർത്തയാണ് ഈ അടുത്ത് പ്രചരിച്ചത് , എന്നാൽ അത് തെറ്റായ വാർത്തയാണെന്ന് പാർവതി ഇപ്പോൾ പറയുന്നു.

നടി പാർവതി തിരുവോത്ത് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ആകാൻ ഒരുങ്ങുന്നു എന്നായിരുന്നു വാർത്ത. ദുൽഖറായിരിക്കും നിർമാണം എന്നുമായിരുന്നു റിപ്പോർട്ട്. ഇത് അഭ്യുഹമാണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പാർവതി . പാർവതി തിരുവോത്ത് നായികയായി വേഷമിടുന്ന ചിത്രമായി ഇനി പ്രദർശനത്തിന് എത്താനുള്ളത് തങ്കലാനാണ്.
also read
ഇത്തവണയും കമന്റ് ബോക്‌സ് ഓഫ് ചെയ്തുകൊണ്ടാണ് ഫോട്ടോ പങ്കുവെച്ചത്; നടി ഭാമ പങ്കുവെച്ച ഫോട്ടോ
വിക്രമാണ് തങ്കലാനിൽ നായകനായി എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജിവി പ്രകാശ് കുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാർവതി തിരുവോത്തിനൊപ്പം മാളവിക മോഹനനും ചിത്രത്തിൽ പ്രധാന സ്ത്രീ വേഷത്തിൽ എത്തുന്നു. ചിയാൻ വിക്രം നായകനായി വേഷമിടുന്ന ചിത്രം തങ്കലാൻ ജനുവരി 26നാണ് റിലീസ്.








