ഇത്തവണയും കമന്റ് ബോക്‌സ് ഓഫ് ചെയ്തുകൊണ്ടാണ് ഫോട്ടോ പങ്കുവെച്ചത്; നടി ഭാമ പങ്കുവെച്ച ഫോട്ടോ

109

നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്നുവന്ന് പിന്നീട് താരമായി മാറിയ ആളാണ് ഭാമ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിന്ന താരം സോഷ്യൽ മീഡിയ വഴി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വൈകാതെ തന്നെ ഭാമ സിനിമയിലേക്ക് എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവം ആണ് ഭാമ.

Advertisements

ഇപ്പോഴിതാ ഭാമ പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ സെൽഫി ചിത്രങ്ങളാണ് താരം പങ്കിട്ടത്. ഇതിൽ ഭാമ തൊട്ടപ്പൊട്ടാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ കമൻറ് ബോക്‌സ് ഓഫ് ചെയ്തു കൊണ്ടായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സിമ്പിൾ ലുക്കിലാണ് പുതിയ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. ഈ അടുത്താണ് താരം സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. തൻറെ വിശേഷങ്ങളൊക്കെ പങ്കുവെച്ചു എത്താറുണ്ട് ഭാമ. മകൾ ഗൗരിക്കൊപ്പം ഉള്ള ഫോട്ടോസ് നടി ഷെയർ ചെയ്യാറുണ്ട് .

അതേസമയം നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ കൈനിറയെ അവസരങ്ങൾ ആണ് നടിക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. അതേ സമയം വിവാഹത്തോടെ നടി അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുക ആയിരുന്നു.

2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിയിൽ ബിസിനസ്സ് നടത്തിയിരുന്ന അരുൺ ആണ് ഭാമയുടെ ഭർത്താവ്. എന്നാൽ അടുത്തിടെ ഇവർ വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരം ഇതുവരെ ഈ വാർത്തകളിൽ പ്രതികരിച്ചിരുന്നില്ല.

 

 

Advertisement