Home Entertainment Celebrities

പച്ചപ്പും ഹരിതാഭയും വേണ്ടുവോളം! പുതിയ യാത്രയിലെ ചിത്രങ്ങൾ പങ്കിട്ട് വരദ; ഏറ്റെടുത്ത് ആരാധകർ

142

സിനിമകളിലൂടെയും സീരിയലുകളിലൂടേയും വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് വരദ. ഒരു പിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.

സിനിമാ ലോകത്തേക്ക് 2006 ൽ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ ‘സുൽത്താൻ’ എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു.ഇപ്പോൾ മംഗല്യം എന്ന സീരിയലിൽ നെഗറ്റീവ് റോളിലാണ് നടി എത്തുന്നത്.

Advertisements

സീരിയൽ താരമായ ജിഷിൻ മോഹൻ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതർ ആയതും. എന്നാൽ അടുത്തിടെ ഇവർ പിരിഞ്ഞെന്ന വാർത്തകളും പുറത്തു വന്നിരുന്നു.

ALSO READ- ‘മോഹൻലാലിലെ ആ കുട്ടി ഇത് വരെ വലുതായിട്ടില്ല; അഭിനയം കണ്ടുനിന്നാൽ ഇത്ര ഈസിയാണോ എന്ന് തോന്നിപ്പോകും’: സിദ്ധിഖ്

സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയൽ രംഗത്ത് ആണ് തിളങ്ങി നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് വരദ പങ്കുവെച്ചിരിക്കുന്നത്.

താരം വാഗമണ്ണിലേക്കാണ് പുതിയ യാത്ര നടത്തിയിരിക്കുന്നത്. താരം ഗ്ലാസ്ബ്രിഡ്ജിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ്. ചുറ്റുമുള്ള പ്രകൃതി ഭംഗിയുടെ മനോഹാരിത മുഴുവനായി പകർത്തിയാണ് വരദയുടെ ചിത്രം.

ഗ്ലാസ് ബ്രിഡ്ജിന് മുകളിൽ നിന്ന് താഴേക്കുള്ള ദൃശ്യങ്ങളും താരം സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. സീരിയൽ താരമായ ഷെമി മാർട്ടിൻ ഉൾപ്പെടെ നിരവധി ആളുകൾ ഈ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുകയാണ്.

Advertisement