‘മോഹൻലാലിലെ ആ കുട്ടി ഇത് വരെ വലുതായിട്ടില്ല; അഭിനയം കണ്ടുനിന്നാൽ ഇത്ര ഈസിയാണോ എന്ന് തോന്നിപ്പോകും’: സിദ്ധിഖ്

80

മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വർഷത്തിന് മുകളിലായി മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ് സിദ്ധിഖ്.

യുവനടന്മാർക്കൊപ്പം ഇന്നും തിളങ്ങി നിൽക്കാൻ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Advertisements

എൻജിനിയറിങ്ങിൽ ബിരുദം നേടിയ ശേഷം സിദ്ധിഖ് കെഎസ്ഇബിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീട് സൗദിയിലേക്ക് ചേക്കേറി. സൗദിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു മലയാള സിനിമയിൽ നിന്നും അദ്ദേഹത്തിന് അവസരം തേടിയെത്തിയിരുന്നത്.

ALSO READ- ‘എന്നെ എല്ലാവരും ആൺകുട്ടി ആയിട്ടായിരുന്നു കണ്ടത്; നടപ്പിലും ഇരിപ്പിലും ഞാനും അങ്ങനെ മാറി’; വളരെ എൻജോയ് ചെയ്ത കാലത്തെ കുറിച്ച് മീര ജാസ്മിൻ

ജീത്തു ജോസഫ് -മോഹൻലാൽ ടീമിന്റെ നേര് സിനിമയാണ് സിദ്ധിഖിന്റേതായി റിലീസിനെത്താനിരിക്കുന്ന ചിത്രം. സിനിമയുടെ പ്രമോഷനിടെ സിദ്ധിഖ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

മോഹൻലാലിലെ കുട്ടി ഇത് വരെ വലുതായിട്ടില്ലെന്ന് പ്രശംസിക്കുകയാണ് താരം. ആ കുട്ടി ഇത് വരെ വലുതായിട്ടില്ല. അഭിനയമെന്ന് പറയുന്ന ജോലി ഇത്ര എളുപ്പമാണെന്ന് തോന്നുക ലാൽ അഭിനയിക്കുന്നത് കാണുമ്പോഴും അഭിനയം ഇത്ര വിഷമം ഉള്ളതാണെന്ന് അറിയുന്നത് ഞാൻ അഭിനയിക്കുമ്പോഴുമാണ് എന്ന് സിദ്ധിഖ് പറയുകയാണ്. മോഹൻലാൽ വളരെ ഈസിയായിട്ട് ചെയ്യുകയാണെന്ന് നമുക്ക് തോന്നും.

ALSO READ-‘ഞാൻ എന്നും നിങ്ങളുടെ അരികിലുണ്ടാകും; മുൻപ് പറഞ്ഞിട്ടില്ലെങ്കിലും’; ഹൃദ്യമായ കുറിപ്പുമായി മീര നന്ദനും ശ്രീജുവിനും ഒപ്പം ആൻ അഗസ്റ്റിൻ

താനൊരു വലിയ ജോലി ചെയ്യുകയാണെന്ന തോന്നൽ മോഹൻലാലിന് ഉണ്ടാവാറില്ലെന്നും സിദ്ധിഖ് സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അഭിനയിക്കുമ്പോൾ ഈ റിയാക്ഷനാണോ വേണ്ടത് എന്നൊക്കെ ലാലിന്റെ അഭിനയം കാണുമ്പോൾ തോന്നും. പക്ഷെ അവസാനത്തെ റിസൾട്ടിൽ ഒരു വ്യത്യാസം വന്നിട്ടുണ്ടാവും. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ടെന്ന് സിദ്ധിഖ് പറയുന്നു.


തനിക്ക് പല സിനിമകളിൽ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അതിനൊന്നും ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും താരം വ്യക്തമാക്കി. ഇനി സിനിമയിലെ ഹീറോ അല്പം ഇറിറ്റേറ്റഡ് ആയി കഴിഞ്ഞാൽ അത് നമ്മളെയും മോശമായി ബാധിക്കുകയാണ് ചെയ്യുക.

എന്നാൽ ലാൽ അഭിനയിക്കുമ്പോൾ സീരിയസായ ഒരു ജോലി ചെയ്യുകയാണെന്നുള്ള ഒരു ടെൻഷനും ലാലിന് ഉണ്ടാവില്ല. ഇപ്പോഴും ഭയങ്കര കംഫർട്ടബിളായി ആ കുട്ടിയെ കൊണ്ട് നടക്കുകയാണെന്ന് സിദ്ധിഖ് പറയുകയാണ്.

Advertisement