Home Entertainment Celebrities

എല്ലാറ്റിനും എനിക്ക് കൂട്ടുണ്ടാവണം, ഹണിമൂണ്‍ കഴിയും വരെയെങ്കിലും, ഭാവിവരനെ കുറിച്ച് മനസ്സുതുറന്ന് ലക്ഷ്മി കീര്‍ത്തന

308

ടിക് ടോക്കിലൂടെയും റീല്‍സിലൂടെയും എത്തി സോഷ്യല്‍മീഡിയയില്‍ താരമായി മാറിയ യുവതിയാണ് ലക്ഷ്മി കീര്‍ത്തന. സോഷ്യല്‍മീഡിയയിലൂടെ സീരിയല്‍ ലോകത്തേക്ക് ചേക്കേറിയ ലക്ഷ്മി ഇപ്പോള്‍ ഏഷ്യാനെറ്റിലെ പ്രേക്ഷക പ്രിയ സീരിയലായ പത്തരമാറ്റിലെ നായികയാണ്.

Advertisements

നയന എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം സീരിയല്‍ പ്രേമികളുടെ ഇടയില്‍ ഒത്തിരി ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തന്റെ യഥാര്‍ത്ഥ ജീവിതത്തെയും ഭാവിവരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി.

Also Read:ഞാന്‍ ഒരു സിനിമ ചെയ്യണമെങ്കില്‍ എന്റെ ഡിമാന്റ് ഓകെ ആവണം, നേര് ചെയ്യാനുണ്ടായ കാരണം ഇതായിരുന്നു, മനസ്സുതുറന്ന് പ്രിയാമണി

നയനയെ പോലെയല്ല താന്‍ യഥാര്‍ത്ഥ ജീവിതത്തിലെന്ന് ലക്ഷ്മി പറയുന്നു. നയന കുറച്ചധികം ബോള്‍ഡാണെന്നും താന്‍ അങ്ങനെയല്ലെന്നും എന്നാല്‍ നയന കാണിക്കുന്നത് പോലെ തന്നെയായിരിക്കും തനിക്ക് ഭാവിയില്‍ ഭര്‍ത്താവിനൊടുള്ള സ്‌നേഹമെന്നും ലക്ഷ്മി പറയുന്നു.

ഭര്‍ത്താവിനെ പാതിവഴിയില്‍ ഇട്ടിട്ട് പോകില്ല. തന്നെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളായിരിക്കണം ഭാവി ഭര്‍ത്താവെന്നും ഈ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആള്‍ തന്നെയാവണമെന്നില്ലെന്നും ഏതെങ്കിലും ജോലി ഉള്ള ആളായാല്‍ മതിയെന്നും ലക്ഷ്മി പറയുന്നു.

Also Read:നേരില്‍ മൈക്കിളിനെ സ്വീകരിച്ചതിന് നന്ദിയെന്ന് ശങ്കര്‍ ഇന്ദുചൂടന്‍, എന്തായാലും വരുണിന്റെ അവസ്ഥ വന്നില്ലല്ലോയെന്ന് ആരാധകര്‍

തന്നെ മനസ്സിലാക്കുന്ന ആളാവണം. എല്ലാറ്റിനും കൂട്ടുനില്‍ക്കുന്ന ആളായിരിക്കണമെന്നും ഹണിമൂണ്‍ കാലം കഴിയും വരെയെങ്കിലും അങ്ങനെയായിരിക്കണമെന്നും ലവ് കം അറേഞ്ച്ഡ് മാരേജിനോടാണ് താത്പര്യമെന്നും ലക്ഷ്മി പറയുന്നു.

Advertisement