Home Entertainment Celebrities

നമ്മുടെ മീരാ ജാസ്മിന് ഇത് എന്തു പറ്റി; തന്റെ മാറ്റത്തിന്റെ കാരണം പറഞ്ഞ് നടി

118

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകൻ ആക്കി ക്ലാസിക്ക് ഡയറക്ടർ ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നടിയായി മാറിയ താരമാണ് മീരാ ജാസ്മിൻ.

Advertisements

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിരുന്ന മീരാ ജാസ്മിൻ വിവാഹത്തോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിൻ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.

ഇപ്പോഴിതാ എന്താണ് ഈ മാറ്റത്തിന്റെ കാരണം എന്ന് മീര ജാസ്മിൻ തന്നെ പറയുന്നു. ക്വീൻ എലിസിബത്ത് എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന് ഇടയിലാണ് മീരയുടെ വെളിപ്പെടുത്തൽ.

എന്റെ പഴയ സിനിമകൾ എല്ലാം കണ്ട പ്രേക്ഷകരുടെ മനസ്സിൽ എനിക്കൊരു സ്ഥനാമുണ്ട്. എപ്പോഴും സാരിയും ചുരിദാറും ഒക്കെ ഇട്ട് നടക്കുന്ന ആളായിട്ടാണ് ആളുകൾക്ക് എന്നെ പരിചയം. അതല്ലാതെ മറ്റൊരു പാർട് ആരും കണ്ടിട്ടില്ല. എനിക്ക് വേറൊരു ജീവിതം കൂടെയുണ്ട്. അത് ആളുകളെ കാണിക്കണം, എന്റെ ജീവിതം ഇങ്ങനെയാണ് എന്ന് പറയണമായിരുന്നു. അതാണ് ഈ ചിത്രങ്ങൾ

എന്റെ ജീവിതത്തിന്റെ കളർഫുൾ ആയിട്ടുള്ള ഒരു സൈഡ് കൊണ്ടുവരണം എന്നാഗ്രഹിച്ചിട്ട് കൊണ്ടുവന്നതാണ് ഇൻസ്റ്റഗ്രാമിലെ ലുക്ക്. പിന്നെ നമ്മൾ എല്ലാവരും മാറ്റത്തിന് അനുസരിച്ച് പരിണമിച്ചുകൊണ്ടിരിക്കുകയാണല്ലോ, ഓരോ ദിവസവും മാറ്റങ്ങൾ സംഭവിയ്ക്കുന്നുണ്ട്. പത്ത് വർഷം മുൻപുള്ള ആളെ പോലെ എനിക്ക് ഇപ്പോഴും ഇരിക്കാൻ സാധിക്കില്ലല്ലോ നടി പറഞ്ഞു.

 

 

Advertisement