Home Entertainment Celebrities

ഓട്ടോ അണ്ണാ നാരദ ഗാനസഭയിലേക്ക് വിടൂ, നൃത്തവേഷത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്ത് ശോഭന, വൈറലായി വീഡിയോ, രസകരമായ കമന്റുകളുമായി ആരാധകര്‍

121

ഏപ്രില്‍ 18 എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിലൂടെ നായികയായാണ് മലയാളികളുടെ പ്രിയ നടി ശോഭന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Advertisements

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന. 1980ല്‍ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാരംഗത്തെത്തിയത്. തന്റെ മികച്ച അഭിനയ പ്രകടനത്തിന് മൂന്ന് തവണ ദേശീയ പുരസ്‌കാരവും, പത്മശ്രീ പുരസ്‌കാരവും ശോഭന നേടിയെടുത്തു.

Also Read: ഞാന്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നതിന്റെ കാരണം മമ്മൂക്ക, അവര്‍ അച്ഛനെ അത്രത്തോളം അപമാനിച്ചിരുന്നു, ദുരനുഭവം വെളിപ്പെടുത്തി ഉണ്ണിമേരി

അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. ഇതിന് പിന്നാലെ തന്റെ വിശേഷം പങ്കുവെച്ചും ശോഭന എത്താറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ശോഭന പങ്കുവെച്ച വീഡിയോയും അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്.

ഒരു ഡാന്‍സ് പരിപാടിക്കായി ഒരുങ്ങിയ ശോഭനെയാണ് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുക. ശേഷം നൃത്തവേഷത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോകുന്നതാണ് വീഡിയോയിലുള്ളത്. ഓട്ടോ അണ്ണാ നാരദ ഗാനസഭയിലേക്ക് വിടൂ എന്നാണ് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

Also Read:‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ ഇത്; ഞങ്ങളോട് എത്രയധികം ദ്രോഹങ്ങൾ ചെയ്യുന്നുവോ, അത്രയും കൂടുതൽ ശക്തരാകും’; അഭിരാമി സുരേഷ്

വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഓട്ടോയില്‍ പോയാല്‍ എന്താണ് കുഴപ്പമെന്ന് ചിലര്‍ താരത്തോട് ചോദിക്കുന്നു.

Advertisement