കുട്ടിക്കാലത്ത് കണ്ട സ്വപ്‌നം സാധ്യമാക്കിയതിന് നന്ദി, ലണ്ടനില്‍ അടിച്ചുപൊളിച്ച് കൃഷ്ണകുമാറും കുടുംബവും, വൈറലായി ചിത്രങ്ങള്‍

79

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്.

Also Read:ഞാന്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നതിന്റെ കാരണം മമ്മൂക്ക, അവര്‍ അച്ഛനെ അത്രത്തോളം അപമാനിച്ചിരുന്നു, ദുരനുഭവം വെളിപ്പെടുത്തി ഉണ്ണിമേരി

കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ്. കൃഷ്ണകുമാറും മക്കളും ഇപ്പോള്‍ ലണ്ടനിലാണ്.

ലണ്ടനില്‍ ക്രിസ്തുമസ് വെക്കേഷന്‍ അടിച്ചുപൊളിക്കാന്‍ പോയിരിക്കുകയാണ് കൃഷ്ണകുമാറും സിന്ധുകൃഷ്ണയും നാല് പെണ്മക്കളും. ലണ്ടനില്‍ നിന്നുള്ള വ്‌ലോഗുകളെല്ലാം അഹാനയും ദിയയും ഇഷാനിയും ഹന്‍സിയുമെല്ലാം പങ്കുവെക്കുന്നുണ്ട്.

Also Read: തനി നാട്ടിൻപുറത്തുകാരി; തേപ്പ് കിട്ടിയതിൽ തകർന്നു പോയി; ആദ്യമായി ബിയർ അടിച്ചത് പ്രണയം പൊട്ടിയപ്പോഴാണ്; തുറന്ന് പറഞ്ഞ് നടി തുഷാര

ഇപ്പോഴിതാ അഹാന ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ തന്റെ ഇന്‌സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു പോസ്റ്റ്. ഇങ്ങനെയുള്ള ഒരു ക്രിസ്തുമസ് നമ്മളെല്ലാവരും കുട്ടിക്കാലത്ത് കണ്ട സ്വപ്‌നമായിരിക്കുമെന്നും അത് സാധ്യമാക്കിയതിന് നന്ദിയെന്നും അഹാന ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Advertisement