ക്രൂരന്‍, സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് പോലും ഒന്ന് തല്ലാന്‍ തോന്നും, സിദ്ദിഖിനെ കുറിച്ച് അനശ്വര രാജന്‍ പറയുന്നു

248

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.

Advertisements

ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്.

Also Read:ഓട്ടോ അണ്ണാ നാരദ ഗാനസഭയിലേക്ക് വിടൂ, നൃത്തവേഷത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്ത് ശോഭന, വൈറലായി വീഡിയോ, രസകരമായ കമന്റുകളുമായി ആരാധകര്‍

ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം. കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്താണ് നേരിന്റെ മുന്നേറ്റം.

അതേസമയം, മോഹന്‍ലാല്‍ മാത്രമല്ല, ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധനേടിയിരുന്നു. യുവനടി അനശ്വര രാജന്റെ പ്രകടനത്തിന് വലിയ പ്രേക്ഷകപ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. അന്ധയായ സാറ എന്ന യുവതിയെയാണ് അനശ്വര ചിത്രത്തില്‍ അവതരിപ്പിച്ചത്.

Also Read:‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ ഇത്; ഞങ്ങളോട് എത്രയധികം ദ്രോഹങ്ങൾ ചെയ്യുന്നുവോ, അത്രയും കൂടുതൽ ശക്തരാകും’; അഭിരാമി സുരേഷ്

ഇപ്പോഴിതാ ചിത്രത്തിലെ സിദ്ദിഖിന്റെ അഭിനയത്തെ കുറിച്ചും ലൊക്കേഷന്‍ അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് അനശ്വര. ക്രൂരനായ വക്കീലാണ് അദ്ദേഹമെന്നും സിനിമ കണ്ട് പുറത്തിറങ്ങുന്നവര്‍ക്ക് സിദ്ദിഖിന്റെ കഥാപാത്രത്തെ തല്ലാന്‍ തോന്നുമെന്നും അനശ്വര പറയുന്നു.

സിദ്ദിഖ് സാറിന്റെ കൂടെ അഭിനയിക്കാന്‍ രസമാണ്. നല്ലൊരു മനുഷ്യനാണ് അദ്ദേഹമെന്നും നല്ല നടനാണെന്നും എന്നാല്‍ അദ്ദേഹം മാത്രമല്ല, അവിടെയുള്ള എല്ലാവരും നല്ല കഴിവുള്ളവരാണെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

Advertisement