Home Entertainment Celebrities

ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുന്നു ; ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അനൂപും ഭാര്യയും

181

മലയാള ചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും സംവിധായകനുമാണ് അനൂപ് മേനോൻ . ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു ഈ താരം. 2008ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരവും, 2009ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി.

Advertisements

ഇന്നും അഭിനയത്തിൽ സജീവം ആണ് ഈ താരം. ഇപ്പോഴിതാ തന്റെ വിവാഹവാർഷിക ദിനത്തിൽ താരം പങ്കിട്ട പോസ്റ്റാണ് വൈറൽ ആവുന്നത്. ഒൻപതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് അനൂപും ഷേമയും.

‘9 വർഷമായി ഞങ്ങൾ ഒരു യൂണിറ്റ് എന്ന നിലയിൽ ഒരുമിച്ചാണ്… 18 വർഷം നല്ല സുഹൃത്തുക്കളായി… ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.’ എന്നാണ് തന്റെ വിവാഹ വാർഷികത്തെ കുറിച്ച് അനൂപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസ അറിയിക്കുന്നത്.

ഏറെ കാലം വിവാഹം വേണ്ടെന്നു വച്ചിരുന്ന അനൂപ് തന്റെ സുഹൃത്തായ ഷേമയെ 2014 ഡിസംബർ 27 നു വിവാഹം ചെയ്യുക ആയിരുന്നു. പിന്നാലെ താരത്തെ കുറിച്ച് നിരവധി ഗോസിപ്പ് വന്നെങ്കിലും ഇതൊന്നും അനൂപ് മൈൻഡ് ചെയ്തില്ല.

also read
വൈറലായിട്ട് രണ്ട് വര്‍ഷമാകാറായി, ഇതുവരെ സുന്ദരിയായ ഒരു ഗേള്‍ഫ്രണ്ടിനെ കിട്ടിയിട്ടില്ല, തൊപ്പിക്ക് വരെ പെണ്ണായി, വിഷമം തുറന്ന് പറഞ്ഞ് സന്തോഷ് വര്‍ക്കി

Advertisement