Home Entertainment Celebrities

സിനിമ സംവിധാനം ചെയ്യരുത് അവസരം നഷ്ടമാവുമെന്നൊക്കെ പലരും പറഞ്ഞു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതായിരുന്നു, വെളിപ്പെടുത്തലുമായി കലാഭവന്‍ ഷാജോണ്‍

278

മലയാളികള്‍ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ വേഷങ്ങളില്‍ മുന്‍പ് പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം പിന്നീട് ദൃശ്യത്തിലെ ക്രൂ രനായ പോലീസുകാരനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്നത്.

Advertisements

നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംവിധായകനായും മാറിയിരിക്കുകയാണ്. മിമിക്രിയിലൂടെയായിരുന്നു കലാഭവന്‍ ഷാജോണ്‍ സിനിമയിലേക്ക് എത്തിയത്. കൂടുതലും നര്‍മ്മം നിറഞ്ഞ വേഷങ്ങളായിരുന്നു താരം ചെയ്തത്.

Also Read:എന്തെങ്കിലും പ്രശ്‌നം വന്നാല്‍ സഹായിക്കാന്‍ ആരും കാണില്ല, വിവാഹം കഴിപ്പിച്ച് വിടാനൊക്കെ എല്ലാവര്‍ക്കും വലിയ ആവേശമാണ്, തുറന്നടിച്ച് നിഖില വിമല്‍

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ സിനിമകളെ കുറിച്ച് ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഹ്യൂമര്‍ കഥാപാത്രങ്ങള്‍ തനിക്ക് ഒത്തിരി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതായിരുന്നില്ല തന്റെ ലക്ഷ്യമെന്നും ഷാജോണ്‍ പറയുന്നു.

ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പലരും തന്നോട് പറഞ്ഞത് സിനിമയില്‍ നിന്നുള്ള വലിയ അവസരങ്ങളെല്ലാം നഷ്ടമാവും എന്നായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും സിനിമ സംവിധാനം ചെയ്ത് അതിന്റെ ഡബ്ബിങ് നടക്കുമ്പോള്‍ താന്‍ അഭിനയിച്ചത് മമ്മൂക്കയ്‌ക്കൊപ്പമുള്ള ഷെയ്‌ലോക്കായിരുന്നുവെന്നും ഷാജോണ്‍ പറയുന്നു.

Also Read:നമ്മുടെ ലൈഫില്‍ എന്താ വേണ്ടതെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്; നിഖിലാ വിമല്‍

ശരിക്കും പറഞ്ഞാല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാവും എന്നൊന്നുമില്ല, എനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ തോന്നി, ചെയ്തുവെന്നും നമുക്ക് എല്ലാറ്റിനും ഒരു സമയമുണ്ടെന്നും എന്ത് ചെയ്യാന്‍ തോന്നുന്നുവൊ അത് ചെയ്യണമെന്നും ഷാജോണ്‍ പറയുന്നു.

Advertisement