നമ്മുടെ ലൈഫില്‍ എന്താ വേണ്ടതെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്; നിഖിലാ വിമല്‍

40

വളരെപെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

പിന്നീട് ദിലീപ് നായകനായി 2015 ൽ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമൽ മാറി. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകൾ ആയിരുന്നു.

ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചും ഇതിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും പറയുകയാണ് നടി.

also read
അങ്ങനെ അവര്‍ ഒന്നിക്കുന്നു ; പ്രണവിന്റെ നായികയായി സായി പല്ലവി എത്തുന്നു
‘ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആൾക്കാർക്ക് ഇല്ലാത്തത് മെന്റൽ സ്‌ട്രെങ്ത് ആണ്. എല്ലാവരും വീക്കാണ്. എല്ലാവർക്കും ഡിപ്രഷനും ആൻസൈറ്റിയും ഉണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച് കേൾക്കുന്ന വാക്കുകളാണ് ഇതൊക്കെ. സംഗതി എന്താണെന്ന് അറിയാത്തത് കൊണ്ടോ മറ്റോ മുൻപ് ആളുകൾ ഇവയൊന്നും തുറന്നു പറഞ്ഞിരുന്നില്ല. പക്ഷേ എന്നാലും അവരത് ഡീൽ ചെയ്തിരുന്നു. ഇന്നതല്ല അവസ്ഥ. എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാൽ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും. ഞാൻ പറയുന്ന കാര്യം അവർ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കിൽ അതിൽ നിന്നും ഒരിക്കലും നമുക്ക് തിരിച്ചുവരാൻ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന് ആയാൾ പറയുകയാണെങ്കിൽ നമുക്കൊരു മെന്റർ സ്‌ട്രെങ്ത് വരും. ഇത്രയും സോഷ്യൽ മീഡിയ ആക്ടീവായ, സാങ്കേതിക രംഗം വളർന്ന സാഹചര്യത്തിലും എന്തുകൊണ്ട് ആളുകൾ അങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയില്ല. ഒരുപക്ഷെ കുടുംബത്തിലെ സാഹചര്യമാകും’, എന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളെ കുറിച്ച് നിഖില പറയുന്നത്.

‘നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്‌നമല്ല ഇത്. വ്യക്തികളുടെ പ്രശ്‌നമാണ്. നമ്മുടെ ലൈഫിൽ എന്താ വേണ്ടതെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്നെല്ലാം അവനവൻ തന്നെയാണ് തീരുമാനിക്കേണ്ടത്. അച്ഛനും അമ്മയും അല്ല. വിവാഹം കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. കല്യാണം കഴിപ്പിച്ച് വിടാൻ കാണിക്കുന്ന ആവേശമൊന്നും ഒരു പ്രശ്‌നം ഉണ്ടായാൽ ഇവരാരും കാണില്ല. എല്ലാവരും ഇത് നിങ്ങളുടെ കുടുംബമല്ലേ എന്നാണ് പറയാറ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലായിടത്തും അങ്ങനെ തന്നെയാണ് അവസ്ഥ നിഖില പറഞ്ഞു.

 

 

Advertisement