അങ്ങനെ അവര്‍ ഒന്നിക്കുന്നു ; പ്രണവിന്റെ നായികയായി സായി പല്ലവി എത്തുന്നു

122

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഇതിനോടകം നിരവധി സ്ഥലങ്ങൾ ഈ താരം സന്ദർശിച്ചു. ഇതിനിടെ ഇടയ്ക്ക് വന്ന് സിനിമയിലും പ്രണവ് അഭിനയിക്കാറുണ്ട്. എന്നാൽ സിനിമയിൽ നിന്നും നിരവധി അവസരം ലഭിച്ചിട്ട് പോലും വാരിവലിച്ച് ഈ താരം സിനിമ ചെയ്യാറില്ല. ഒന്ന് കഴിഞ്ഞ് വലിയൊരു ഇടവേളയ്ക്ക് ശേഷം ആയിരിക്കും അടുത്ത ചിത്രവുമായി പ്രണവ് എത്തുക.

Advertisements

ഇപ്പോഴിതാ ഒരു സന്തോഷവാർത്തയാണ് പുറത്തുവന്നത്. പ്രണവിന്റെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ നായികയായി സായി പല്ലവിയും എത്തുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അഖിൽ പി ധർമജന്റെ റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകം സിനിമയായി വരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. 2018 എന്ന ഹിറ്റ് സിനിമയുടെ എഴുത്തുകാരൻ കൂടെയാണ് അഖിൽ പി ധർമജൻ. അദ്ദേഹത്തിന്റെ വളരെ പ്രശസ്ത പുസ്തകമായ റാം കെയർ ഓഫ് ആനന്ദി സിനിമയാകുന്നു എന്നും, നവാഗതയായ അനുഷ പിള്ളയാണ് സംവിധാനം ചെയ്യുന്നത് എന്നും നേരത്തെ പുറത്തുവന്ന വാർത്തയാണ്.

തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങളെല്ലാം കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നായികായ, നായകന്മാരായി പ്രണവും സായി പല്ലവിയും എത്തുന്നു എന്നും പറയുന്നു. കമലിൻറെ സഹസംവിധായികയായി പ്രവൃത്തിയ പരിചയ സമ്പത്തുമായിട്ടാണ് അനുഷ വരുന്നത്. അതേസമയം വിഘ്‌നേശ് വിജയ കുമാറാണ് സിനിമ നിർമിയ്ക്കുന്നത് .

അതേസമയം പ്രണവ് വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയിൽ ആണ് ജോയിൻ ചെയ്തിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Advertisement