Home Entertainment Celebrities

സൂപ്പര്‍സ്റ്റാറിനൊപ്പം തിളങ്ങാന്‍ ഫഹദ് ഫാസിലും, ആരാധകരെ ആവേശത്തിലാഴ്ത്തി വേട്ടയ്യന്റെ സ്റ്റില്‍ പുറത്ത്, ആകാംഷയോടെ കാത്തിരിപ്പില്‍

110

ജയിലര്‍ എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ രജനികാന്തിന്റെ അടുത്ത ചിത്രവും ഒരുങ്ങുകയാണ്. വേട്ടയ്യന്‍ എന്നാണ് ചിത്രത്തിന്റെ പേര്. പോലീസ് എന്‍കൗണ്ടര്‍ സംബന്ധിച്ച കഥയാണ് ചിത്രം പറയുന്നത്. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് വേട്ടയ്യന്‍ ഒരുങ്ങുന്നത്.

Advertisements

ജയ് ഭീം എന്ന ഹിറ്റ് സിനിമ ഒരുക്കിയ ടി ജെ ജ്ഞാനവേലാണ് വേട്ടയ്യനും സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ റിലീസ്. ഒരു പോലീസ് വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.

Also Read:കാത്തിരിപ്പിന് വിരാമം, ജീവിതത്തിലെ സന്തോഷവാര്‍ത്ത പങ്കുവെച്ച് സാന്ത്വനത്തിലെ അമ്മു, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. ഈ ചിത്രത്തില്‍ മലയാള സിനിമയിലെ യുവതാരം ഫഹദ് ഫാസിലും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവന്ന പുതിയ വിവരം.

ചിത്രത്തിന്റെ ഷൂട്ടിംഗ് സ്‌പോട്ടില്‍ എന്ന് തോന്നിപ്പിക്കുന്ന രജനികാന്തിന്റെയും ഫഹദിന്റെയും ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ഫോട്ടോയില്‍ താരങ്ങള്‍ക്ക് കുടപിടിച്ചിരിക്കുന്ന അണിയറപ്രവര്‍ത്തകരെയും കാണാം.

Also Read:പെണ്‍കുട്ടികളുടെ പിരീഡ്‌സ് തിയ്യതിയടക്കം പ്രവചിക്കുമോയെന്ന് ചോദിച്ചു, വിവാഹമുഹൂര്‍ത്തം കുറിപ്പിക്കാനെത്തിയ സംഭവത്തിലെ സത്യാവസ്ഥ തുറന്നപറഞ്ഞ് ഹരി പത്തനാപുരം

ഫഹദ് ഫാസിലിനെ കൂടാതെ മഞ്ജു വാര്യരും ഈ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. റിതിക സിംഗ്, റാണാ ദഗുബട്ടി, ദുഷാര വിജയ് എന്നിവരും ചിത്രത്തില്‍ ്അണിനിരക്കുന്നുണ്ട്.

Advertisement