Home Entertainment Celebrities

അടുത്ത സുഹൃത്തുക്കള്‍ വരെ മോശമായി സംസാരിക്കുന്നു, മോള്‍ക്ക് ഉടനെയൊന്നും വിവാഹം ഉണ്ടാവില്ല, തുറന്നുപറഞ്ഞ് അമൃതയുടെ അമ്മ

117

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Advertisements

ഇന്ന് സീരിയല്‍ രംഗത്തെ തിരക്കുള്ള നടിയാണ് അമൃത നായര്‍. കൂടാതെ സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്.

Also Read:ഇത്രയും നന്നായി മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഉപയോഗപ്പെടുത്തുന്ന നടി വേറെയില്ല, ഹണിയുടെ പുത്തന്‍ മേക്കോവറിന് രൂക്ഷവിമര്‍ശനം

ഇതിലൂടെ അമൃത തന്റെ കുടുംബത്തെയും പരിചയപ്പെടുത്തിയിരുന്നു. ഇന്ന് അമൃതയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ അമ്മയെ കുറിച്ചും യൂട്യൂബ് ചാനലിനെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് അമൃത.

തന്റെ അമ്മ സിംഗിള്‍ പേരന്റ് ആണ്. തന്നെയും അനുജനെയും അങ്ങനെയാണ് വളര്‍ത്തിയതെന്നും അച്ഛനെ കുറിച്ച് ചോദിച്ച് പലരും തങ്ങളെ ഇറിറ്റേറ്റ് ചെയ്യാറുണ്ടെന്നും താന്‍ അച്ഛന്റെ കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും എന്നിട്ടും അതേപ്പറ്റി തന്നെയാണ് ചോദിക്കുന്നതെന്നും അമൃത പറയുന്നു.

Also Read: അതെ ആറാം തമ്പുരാനില്‍ നടി ഉര്‍വശിയും അഭിനയിച്ചു , തെളിവ് ഇതാ !

അമൃതയുടെ അച്ഛനെ കുറിച്ച് ഇനി ആരെങ്കിലും ചോദിച്ചാല്‍ താന്‍ വയലന്റായിപ്പോകും. അമൃതയ്ക്ക് 2030 വരെ വിവാഹം ഉണ്ടാവില്ലെന്നും കെട്ടിച്ച് വിടേണ്ട സമയമായെന്ന് തോന്നുമ്പോള്‍ കെട്ടിക്കുമെന്നും ആദ്യം അവള്‍ക്ക് കുറച്ച് പക്വത ഉണ്ടാവട്ടെയെന്നും അമൃതയുടെ അമ്മ പറയുന്നു.

അമൃതയ്ക്ക് എപ്പോഴും ജോലി ചെയ്യണമെന്നാണ് ആഗ്രഹം. മോന് യുകെയില്‍ പോകണം എന്നുണ്ട്. അതൊക്കെ കഴിഞ്ഞ് ഒരു മൂന്നുവര്‍ഷമൊക്കെ കഴിഞ്ഞാലെ അമൃതയ്ക്ക് കല്യാണമുള്ളൂവെന്നും അമൃതയെ കുറിച്ച് അവളുടെ അടുത്ത സുഹൃത്തുക്കള്‍ വരെ പലപ്പോഴും മോശം കമന്റുകളിടുന്നുണ്ടെന്നും അതൊക്കെ അവളെ വിഷമത്തിലാക്കുന്നുണ്ടെന്നും അമ്മ വ്യക്തമാക്കി.

Advertisement