Home Entertainment Celebrities

ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവ്, കോടികള്‍ വാരിക്കൂട്ടി ഓസ്ലര്‍, ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

176

ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രം മികച്ച പ്രതികരണം നേടി തിയ്യേറ്ററുകളില്‍ വിജയക്കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരിടവേളക്ക് ശേഷമാണ് ജയറാം നായകനായി സിനിമ ഒരുങ്ങിയത്.

Advertisements

ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയറാം ചിത്രം ആദ്യ ദിനം ആഗോള തലത്തില്‍ നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Also Read:വിവാഹം ഉടനെ വേണം, അറേഞ്ച്ഡ് മാരേജ് ആയിരിക്കില്ല, ഒടുവില്‍ മനസ്സുതുറന്ന് സ്വാസിക

റിലീസ് ദിവസം അബ്രഹാം ഓസ്ലര്‍ നേടിയത് ഏകദേശം ആറുകോടിയോളം രൂപയാണെന്നാണ് വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പോലെ തന്നെ ജിസിസിയിലും മികച്ച പ്രതികരണമാണ് നേടുന്നത്.

അഞ്ചാംപാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ഡോ രണ്‍ധീര്‍ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അനശ്വര രാജന്‍, ജഗദീഷ്, അര്‍ജുന്‍ അശോകന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Also Read:ഞാന്‍ നടനാവാന്‍ ആഗ്രഹിച്ച ആളാണ്, ഇതുവരെയും ആഗ്രഹം പൂര്‍ത്തിയായിട്ടില്ല, കഥാപാത്രങ്ങളോട് ഇപ്പോഴും ആര്‍ത്തിയാണ്, തുറന്നുപറഞ്ഞ് മമ്മൂട്ടി

നിലവില്‍ മികച്ച ഓപ്പണിംഗ് ഡേ കളക്ഷന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അബ്രഹാം ഓസ്ലറുള്ളത്. കിംഗ് ഓഫ് കൊത്ത, കണ്ണൂര്‍ സ്‌ക്വാഡ്, വോയിസ് ഓഫ് സത്യനാഥന്‍ തുടങ്ങിയ ചിത്രങ്ങളാണ് പട്ടികയുള്ള മറ്റു സിനിമകള്‍.

Advertisement