Home Entertainment Celebrities

പ്രണയവിവാഹം ആണ്, ആദ്യം വെളിപ്പെടുത്തിയത് ഷൈന്‍ ; സത്യാവസ്ഥ എന്താണ്!

108

മിനിസ്‌ക്രീനിലൂടെ കടന്നുവന്ന് പിന്നീട് ബിഗ് സ്‌ക്രീനിൽ തിളങ്ങിയ നടിയാണ് സ്വാസിക. ഇന്ന് കൈ നിറയെ ചിത്രങ്ങളാണ് ഈ നടിക്ക്. തൻറെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. ഈ അടുത്താണ് തന്റെ വിവാഹത്തെ കുറിച്ച് നടി പറഞ്ഞത് .

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച സ്വാസികയുടെ വിവാഹം തന്നെ. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് നടിയുടെ വരൻ. പ്രണയവിവാഹമാണ് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ സ്വാസികയോ പ്രേമോ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുറത്തുവന്നിരുന്നു.

നടിയുടെ വിവാഹത്തെ കുറിച്ച് ആദ്യം പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു. വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രമോഷൻ സമയത്താണ് സ്വാസികയുടെ വിവാഹം ജനുവരിയിൽ നടക്കും എന്ന് ഷൈൻ പറഞ്ഞത്. പിന്നാലെ ഫോട്ടോ പങ്കുവെച്ച് നടിയും തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞു.

Advertisement