ഇത് പൊളിക്കും; ആദ്യ മണിക്കൂറില്‍ തന്നെ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിംഗ് ആയി മലൈക്കോട്ടൈ വാലിബന്‍

42

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Advertisements

ജനുവരി 25 ന് ചിത്രം തിയറ്ററുകളിൽ എത്തു. അതേസമയം ചിത്രത്തിൻറെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ പ്രീ ബുക്കിംഗിൽ മികച്ച പ്രതികരണം നേടുകയാണ് ചിത്രം.

ചിത്രത്തിൻറെ വാർത്താസമ്മേളനവും ട്രെയ്‌ലർ റിലീസും നടന്നതിന് പിന്നാലെയാണ് ചിത്രത്തിൻറെ ഓൺലൈൻ അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആയ ബുക്ക് മൈ ഷോയിൽ ആദ്യ മണിക്കൂറിൽത്തന്നെ ചിത്രം ട്രെൻഡിംഗ് ആയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

മണിക്കൂറിൽ 1500 ടിക്കറ്റുകൾക്ക് മുകളിലാണ് ബുക്ക് മൈ ഷോ വിറ്റത്. റിലീസിന് മുൻപ് ആറ് ദിനങ്ങൾ കൂടി ശേഷിക്കുന്നതിനാൽ അഭിപ്രായം എന്തായാലും മികച്ച ഓപണിംഗ് ചിത്രത്തിന് ഉറപ്പാണ്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം റെക്കോർഡ് കളക്ഷനിലേക്ക് പോകും ചിത്രം.

 

 

 

Advertisement