Home Entertainment Celebrities

മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവര്‍ പറയും; ശോഭനയെ കുറിച്ച് എസ് ശാരദക്കുട്ടി

78

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഇപ്പോഴും ഇഷ്ടനായികയായി ഇരിക്കുന്ന വ്യക്തിയാണ് ശോഭന. സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി തമിഴിലും, തെലുങ്കിലും എന്തിനേറെ പറയുന്നു ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായിരുന്ന ലളിത, രാഗിണി, പദ്മിനി എന്നിവരുടെ സഹോദരന്റെ മകളാണ് ശോഭനാ. അത്കൊണ്ട് തന്നെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു തന്നെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.

ഇന്ന് അഭിനയത്തെക്കാൾ നൃത്തത്തിനാണ് ശോഭന പ്രാധാന്യം കൊടുക്കുന്നത്. ഇതിനിടെ നടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നത് സംബന്ധിച്ച വാർത്തയും പുറത്തുവന്നിരുന്നു. ‘സ്ത്രീ ശക്തി മോദിയ്ക്കൊപ്പം’, എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശോഭനയെ കണ്ടതോടെയാണ് ഇത്തരമൊരു പ്രചരണം ഉണ്ടായത്.

Advertisements

also read
ചെന്നൈ കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി കോടികള്‍ വിലവരുന്ന ഫ്‌ലാറ്റുകളും ബിസിനസുകളും താരത്തിനുണ്ട് ; കാവ്യ മാധവന്റെ ആസ്തി കോടികള്‍
എന്നാൽ മല്ലികാ സാരാഭായിയെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭനയെന്ന് പറയുകയാണ് എഴുത്തുകാരി കൂടിയായ ശാരദക്കുട്ടി ടീച്ചർ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം…

‘നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളിൽ പോലും അവർ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവർ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.

അവരുടെ വേദികൾ, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയിൽ കിട്ടുന്ന വേദി ആയി മാത്രമാണ് അവർ കാണുന്നത്. നവകേരളസദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവർ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും. രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല. നാളെ ഗവർണ്ണറുടെ വേദിയിലും കോൺഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകൾ വഹിക്കാൻ സംഘാടകർ തയ്യാറെങ്കിൽ. എഴുതിക്കൊണ്ടുവന്ന പ്രസംഗം അവർ തപ്പിയും തടഞ്ഞും വായിക്കും. അവരുടെ സംഘി ചായ്വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് ഐ ഡോന്റ് കെയർ ഭാവമായിരിക്കും അവരുടേത്.

എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്. മല്ലികാ സാരാഭായിയെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന. ബിജെപി സമ്മേളനത്തിൽ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാൻ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവർ വായിച്ചു തീർത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ല, സംഘികൾക്കതു ഗുണം ചെയ്യുമെന്നു മാത്രം’. എസ്. ശാരദക്കുട്ടി

Advertisement