Home Entertainment Celebrities

വാലിബന്‍ മികച്ച സിനിമയോ? ; ആദ്യ ദിനം തന്നെയുള്ള പ്രേക്ഷകരുടെ അഭിപ്രായം നോക്കാം

339

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തിരിക്കുകയാണ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യമായിട്ടാണ് മോഹൻലാൽ നായകനാകുന്നത് എന്ന് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രം കണ്ട് സോഷ്യൽ മീഡിയ വഴി അഭിപ്രായം പങ്കുവെച്ചത്.

Advertisements

മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു സിനിമ അനുഭവമാണ് എന്ന് പ്രേക്ഷകർ സാമൂഹ്യ മാധ്യമത്തിൽ കുറിക്കുന്നത്. മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബന്റെ ആദ്യ പകുതി മികച്ചതാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. ഇടവേളയും ത്രസിപ്പിക്കുന്നതാണെന്നാണ് അഭിപ്രായങ്ങൾ. സാങ്കേതിക വശങ്ങളിലും മികവ് പുലർത്തിയിരിക്കുന്നു. നായകൻ മോഹൻലാലിന്റെ മികച്ച ഒരു കഥാപാത്രമാണ് എന്നും അഭിപ്രായങ്ങളുണ്ടാകുന്നു.

‘ പി എസ് റഫീക്കിനൊപ്പം ലിജോയും ചേർന്നാണ് സിനിമയുടെ തിരക്കഥ. ചിത്രത്തിൻറെ ഒറിജിനൽ സ്‌കോറും ഗാനങ്ങളും ഒരുക്കിയത് പ്രശാന്ത് പിള്ളയാണ് . ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണ് ‘വാലിബൻ.’ ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്.

 

 

Advertisement