Home Entertainment Celebrities

ദുബൈയില്‍ വെച്ച് വാലിബന്‍ കണ്ട് മോഹന്‍ലാല്‍ , പിന്നാലെ മമ്മൂട്ടിയ്‌ക്കൊപ്പം ഉള്ള ഫോട്ടോയും പങ്കുവെച്ചു

44

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തീയ്യേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്. അതേസമയം ചിത്രം റിലീസ് ചെയ്യുമ്പോൾ നടൻ മോഹൻലാൽ കേരളത്തിൽ ഇല്ല. ദുബൈയിലാണ് അദ്ദേഹം ഉളളത്.

Advertisements

ഇപ്പോൾ ദുബൈയിൽ നിന്നുള്ള അദ്ദേഹത്തിൻറെ ഒരു കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും ആണ് ഫോട്ടോയിൽ ഉള്ളത്.

വാലിബൻ റിലീസിന് ശേഷം മോഹൻലാൽ പങ്കെടുക്കാൻ പോകുന്ന ചിത്രീകരണം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ സീക്വൽ എമ്പുരാൻ ആണ്. ഇതിൻറെ യുഎസ്എ ഷെഡ്യൂൾ ആണ് ഇനി നടക്കാൻ ഉള്ളത്. യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോഹൻലാൽ ദുബൈയിൽ എത്തിയത്. അതേസമയം സ്വകാര്യ സന്ദർശനത്തിനായാണ് മമ്മൂട്ടി കുടുംബസമേതം ദുബൈയിൽ എത്തിയത്.

മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനിൽ കുമാർ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം മലൈക്കോട്ടൈ വാലിബൻ മോഹൻലാൽ ദുബൈയിലെ തിയറ്ററിൽ ഇന്ന് കണ്ടു. സുഹൃത്ത് സമീർ ഹംസ അടക്കമുള്ളവർ ഒപ്പം ഉണ്ടായിരുന്നു.

Advertisement