Home Entertainment Celebrities

പാട്ടും ഡാന്‍സുമായി കളര്‍ഫുള്‍ ആക്കി ഗോപികയുടെ ജിപിയുടെ വിവാഹ ചടങ്ങുകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

146

മലയാള ടെലിവിഷൻ ലോകത്ത് നിറഞ്ഞുനിന്ന താരങ്ങളാണ് ഗോപിക അനിലും, ഗോവിന്ദ് പത്മസൂര്യയും. ഒരാൾ അവതരണത്തിൽ തിളങ്ങിയപ്പോൾ മറ്റേയാൾ അഭിനയ ലോകത്തും. സിനിമയിൽ നിന്ന് വന്ന ഗോപിക പിന്നീട് സീരിയലിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അപ്രതീക്ഷിതമായാണ് ഇരുവരും വിവാഹിതരാവാൻ പോകുന്ന വാർത്ത പുറത്തുവന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ആ സർപ്രൈസ് പുറത്തുവിട്ടത്.

Advertisements

നാളെയാണ് ഇവരുടെ വിവാഹം. ഇപ്പോഴിതാ ഹൽദി ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് ഈ താരങ്ങൾ. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇത് ശരിക്കും കളർഫുൾ ആഘോഷം തന്നെയായിരുന്നു. ഹൽദിയിൽ വധു വരന്മാർ മഞ്ഞയും ചുവപ്പും കളർ കോമ്പിനേഷനുള്ള വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. പങ്കെടുത്തവരുടെ വസ്ത്രത്തിന്റെ കളർ വെള്ളയും.

നടി മിയ ജോർജ് അടക്കമുള്ള താരങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. പാട്ടും ഡാൻസും ആയി ശരിക്കും ആഘോഷമാക്കിയിരിക്കുകയാണ് ചടങ്ങ്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട് .

also read
എന്തിനാണ് വിദ്വേഷം നടത്തുന്നത് ; വാലിബന്റെ നെഗറ്റീവ് കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
മൗസ് ആർട്ട് കൊച്ചിൻ ആണ് മനോഹരമായ ഈ ഫോട്ടോകൾക്ക് പിന്നിൽ പ്രവൃത്തിച്ചിരിയ്ക്കുന്നത്. ദേവി ഈവന്റ്സ് ആന്റ് ട്രെഡീഷൻ കമ്പനിയാണ് വിവാഹം മൊത്തിൽ പ്ലാൻ ചെയ്തിരിയ്ക്കുന്നത്.

ജസാഷ് ഡിസൈനിങ് സ്റ്റുഡിയോയാണ് ഗോപികയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. വരന്റെ വസ്ത്രം ഫരീദ് ഇൻഫിനിറ്റിയും. നിസാൻ മേക്കോവേഴ്സ് ആണ് ഗോപികയുടെ ഹെയർസ്‌റ്റൈലും മേക്കപ്പും ചെയ്തത്.

Advertisement