Home Entertainment Celebrities

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഫ്‌ലാറ്റ് നടി വാങ്ങിയിരുന്നു; കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി നടി അനുശ്രീ

75

തൻറെ ജീവിതത്തിലെ ഓരോ ആഗ്രഹങ്ങൾ സഫലമാക്കി കൊണ്ടിരിക്കുകയാണ് നടി അനുശ്രീ. കൊച്ചിയിൽ സ്വന്തമായി ഒരു വീട് വേണമെന്ന് അനുശ്രീയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. അങ്ങനെ അതും ആഗ്രഹിച്ചതുപോലെ നടത്തി. കഴിഞ്ഞദിവസമായിരുന്നു നടിയുടെ പുതിയ വീടിൻറെ ഗൃഹപ്രവേശനം. സിനിമാതാരങ്ങൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Advertisements

ദിലീപ്, ഉണ്ണി മുകുന്ദൻ, അതിഥി രവി, ശിവദ, നിരഞ്ജന അനൂപ്, വിഷ്ണു ഉണ്ണികൃഷ്ണൻ, നിഖില വിമൽ, സണ്ണി വെയിൻ, നമിത പ്രമോദ്, സുരഭി ലക്ഷ്മി, ആര്യ ബാബു, അപർണ ബാലമുരളി, തുടങ്ങിയ താരങ്ങളെല്ലാം അനുശ്രീയുടെ വീട്ടിലെത്തി.

നാലു വർഷങ്ങൾക്കു മുമ്പ് കൊച്ചിയിൽ ഒരു ഫ്‌ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു സ്വപ്നഭവനം കൂടി. അനുശ്രീ നായർ എൻറെ വീട് എന്ന് വീടിനു മുന്നിൽ തന്നെ എഴുതിവച്ചിട്ടുണ്ട്.

എൻറെ ഏറ്റവും പ്രിയപ്പെട്ട ആളുകൾക്കൊപ്പം എൻറെ പുതിയവീട്ടിൽ മനോഹരമായ ഒരു സായാഹ്നം പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. ഇനിയുള്ള എൻറെ ജീവിതകാലം മുഴുവൻ നെഞ്ചേറ്റാൻ ഈ ഒരു ദിവസം മുഴുവൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി അറിയിച്ചു അനുശ്രീ .

Advertisement