Home Entertainment Celebrities

നല്ല കഥയും കഥാപാത്രവും ലഭിച്ചാലെ അഭിനയിക്കാറുള്ളൂ, കുറെ സിനിമ ഒഴിവാക്കിയിട്ടുണ്ട്; നടി നന്ദിനി പറയുന്നു

49

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നന്ദിനി എന്ന കവിത. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് കവിതയെ പിന്നീട് മലയാളികൾ നന്ദിനി എന്ന് വിളിക്കാൻ തുടങ്ങിയത്. ഈ താരം മലയാളത്തിൽ ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അഭിനയമാണ് നന്ദിനിയുടെ. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും നന്ദിനി തിളങ്ങിയിട്ടുണ്ട്. തമിഴ് സിനിമ പ്രേമികൾ കൗസല്യ എന്നാണ് നടിയെ വിളിക്കുന്നത്.

Advertisements

ഇപ്പോഴിതാ തന്റെ വിശേഷം പങ്കുവെക്കുകയാണ് നന്ദിനി. മലയാള സിനിമയിൽ ആദ്യമായി ചുവടുവെക്കുമ്പോൾ 16 വയസ്സായിരുന്നു നടിക്ക്. അന്ന് സെറ്റും മുണ്ടും ഉടുത്ത് ലുക്ക് ടെസ്റ്റ് ഒക്കെ നടത്തിയതിനുശേഷം ആണ് സിനിമയിലേക്ക് വിളിച്ചത്. അന്ന് മലയാളം അറിയില്ലായിരുന്നു. പിന്നീട് പ്രാക്ടീസ് ചെയ്ത് സെറ്റ് ആക്കി. ആ സമയത്ത് തന്നെയാണ് തമിഴിൽ നിന്നും അവസരം ലഭിച്ചത്. ഇതോടെ തമിഴിലും മലയാളത്തിലും ഒരുപോലെ തിരക്കിലായി നടി.

മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപിക്കൊപ്പം എല്ലാം നന്ദിനി അഭിനയിച്ചിട്ടുണ്ട്. എന്നാൽ നല്ല കഥയും കഥാപാത്രം ലഭിച്ചാൽ മാത്രമായിരുന്നു നന്ദിനി അഭിനയിക്കാറുള്ളൂ. അതുകൊണ്ടുതന്നെ മലയാളത്തിൽ നിന്ന് നിരവധി സിനിമകൾ നഷ്ടമായിരുന്നു.

നന്ദിനിയെ പ്രക്ഷകർ കാണുന്നത് മുതൽ മെലിഞ്ഞിട്ട് തന്നെയാണ്. എന്നാൽ മെലിഞ്ഞതിന്റെ പേരിൽ സിനിമയിൽ നിന്നും മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു. എന്നാൽ നീളം കൂടിയതിന്റെ പേരിൽ അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.

തൻറെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് നടി വെളിപ്പെടുത്തി. ചില ആരോഗ്യപ്രശ്‌നങ്ങൾ വന്നപ്പോൾ നന്നായി തടി വെച്ചു. ആ സമയത്ത് കരിയറിൽ നിന്നും ബ്രേക്ക് എടുത്തു. അഞ്ചുവർഷം കഷ്ടപ്പെട്ടാണ് അത് കുറച്ചത്. ഇപ്പോൾ കൃത്യമായി മൂന്നുനേരം മിതമായ ഭക്ഷണം കഴിക്കും, കൃത്യമായി വ്യായാമം ചെയ്യും പിന്നെ ഉറക്കവും നന്ദിനി പറഞ്ഞു

Advertisement