കുറച്ച് വേഗത ആക്കാം ആയിരുന്നു; വാലിബന്‍ കണ്ട് അഭിപ്രായം പങ്കുവെച്ച് മിഥുന്‍ രമേശ്

75

മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ കണ്ട് നിരവധി പേരാണ് അഭിപ്രായം പങ്കുവെക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മിഥുൻ രമേശ്. ചിത്രത്തിന് കുറിച്ച് വേഗതയാകാമായിരുന്നു എന്നാണ് മിഥുന്റെ അഭിപ്രായം.

Advertisements

നാടോടി കഥകൾ അല്ലെങ്കിൽ ഒരു അമർചിത്രം കഥ തോന്നിപ്പിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സിനിമയ്ക്ക് തിയേറ്റർ ഇരിക്കുന്ന പ്രേക്ഷകന് ഒരു മിനിറ്റ് ബോറടിച്ചാൽ പോലും പ്രശ്‌നമാണ് . എന്നാൽ ക്ഷമയോടെ ഇരിക്കാൻ തയ്യാറായാൽ സിനിമയിൽ ആസ്വദിക്കാൻ ഒരുപാടുണ്ട് നടൻ പറഞ്ഞു. ചിത്രത്തിലെ സംഗീതവും ലാലേട്ടന്റെ പ്രകടനവും ആകർഷിപ്പിക്കുന്നതാണ്.

ചിത്രം മനോഹരമായ ഒരു തിയേറ്റർ അനുഭവമാണെന്നും മിഥുൻ രമേശ് പറഞ്ഞു. അതേസമയം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നേരത്തെ നിരവധി പേരാണ് ചിത്രം കണ്ട് പ്രതികരിച്ച് എത്തിയത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയ്ക്ക് നേരെ വരുന്ന വിമർശന കമന്റുകൾക്കെതിരെ പ്രതികരിച്ചു.

Advertisement