സീരിയല്‍ നിന്ന് എടുത്തത് ഇപ്പോഴും പലര്‍ക്കും ദഹിച്ചിട്ടില്ല, ബിഗ് ബോസ് കണ്ട് ലിജോ സാര്‍ തന്നെയാണ് തന്നെ സെലക്ട് ചെയ്തത് ; സുചിത്ര

64

തന്റെ ആഗ്രഹം പോലെ മികച്ച ഒരു ചിത്രത്തിൻറെ ഭാഗമായതിന്റെ സന്തോഷത്തിലാണ് സുചിത്ര. മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബനിലെ സുചിത്രയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ അഭിമുഖം നൽകേണ്ട തിരക്കിലാണ് താരം. ഇതിനിടെ സീരിയൽ താരങ്ങളെ അവഗണിക്കുന്നതിനെക്കുറിച്ച് സുചിത്ര തുറന്നു പറഞ്ഞു.

Advertisements

ഇപ്പോഴും പല ആളുകൾക്കും സീരിയലിൽ നിന്ന് എടുത്തത് ദഹിച്ചിട്ടില്ലെന്ന് സുചിത്ര തുറന്ന് പറഞ്ഞു. സീരിയലിൽ നിന്ന് എടുത്തോ എന്നൊക്കെ ഫെയ്ക്ക് അക്കൗണ്ടിൽ നിന്നുള്ള മെസ്സേജുകൾ വരാറുണ്ട്. എന്നാൽ സീരിയലോ സിനിമയോ ആയിക്കോട്ടെ എല്ലാവരും കലാകാരന്മാർ ആണ്. എല്ലാവർക്കും അവസരം ലഭിക്കട്ടെ. എല്ലാവരും ലിജോ സാറിനെ പോലെ ചിന്തിക്കട്ടെ.

ആര് നന്നായി പെർഫോം ചെയ്യുന്നുവോ അവർ നമ്മുടെ സിനിമയിൽ വേണം എന്ന് ചിന്തിക്കുന്ന ആളാണ് അദ്ദേഹം. അതേസമയം വാനമ്പാടി കഴിഞ്ഞ സമയത്ത് കുറെ സിനിമകളിൽ നിന്ന് വിളിച്ചിരുന്നു. അപ്പോൾ സീരിയൽ കഴിഞ്ഞ് നിൽക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് മറുപടി പറഞ്ഞപ്പോൾ, അടുത്ത കോളിൽ പറയുക സീരിയൽ ഒത്തിരി എസ്റ്റാബ്ലിഷ് ആയി പോയി, എല്ലാവരുമായി ചർച്ച ചെയ്തപ്പോൾ തൽക്കാലം വേണ്ട എന്നാണെന്നും കുറച്ചു കഴിയട്ടെ എല്ലാവരും ഈ മുഖം ഒന്നു മറക്കട്ടെ എന്നും ആണ് മറുപടി വന്നത്.

അവരൊക്കെ അങ്ങനെ ചിന്തിക്കുന്നതിൽ സങ്കടമുണ്ടെന്നും സുചിത്ര പറഞ്ഞു. അതേസമയം ബിഗ് ബോസ് കണ്ട് ലിജോ സാർ തന്നെയാണ് തന്നെ ഇതിലേക്ക് സെലക്ട് ചെയ്തതെന്നും സുചിത്ര പറഞ്ഞു.

Advertisement