പ്രണയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുമോ എന്ന പേടി അമ്മയ്ക്ക് ഉണ്ട്, ആഴത്തില്‍ ഉള്ള പ്രണയത്തോട് ആണ് താല്‍പര്യം; അനശ്വര രാജന്‍

58

മലയാള സിനിമയ്ക്ക് ലഭിച്ച മുത്താണ് നടി അനശ്വര രാജൻ. തനിക്ക് അഭിനയത്തിൽ എത്രത്തോളം കഴിവുണ്ടെന്ന് ഈ അടുത്ത് റിലീസ് ചെയ്ത് കുറച്ചു ചിത്രങ്ങളിലൂടെ നടി തെളിയിച്ചു കഴിഞ്ഞു. നേര്, അബ്രഹാം ഓസ്ലർ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഇതിലെ അനശ്വരയുടെ അഭിനയത്തെ പുകഴ്ത്തിയും പ്രേക്ഷകർ എത്തി.

Advertisements

അത്രയ്ക്കും ഗംഭീരമായ പ്രകടനമാണ് സിനിമയിൽ താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചാണ് അനശ്വര പറയുന്നത്. പ്രണയിക്കുകയാണെങ്കിൽ ആഴത്തിൽ പ്രണയിക്കാൻ ആണ് ഇഷ്ടമെന്ന് അനശ്വര പറയുന്നു. ചെറുപ്പം മുതലേ പുസ്തകം വായിക്കുകയും സിനിമ കാണുകയും ചെയ്യാറുണ്ട്. അതൊക്കെ പ്രണയകഥകൾ ആണ്. എവിടെപ്പോയാലും എൻറെ ബാഗിൽ ഒരു ലവ് സ്റ്റോറി ബുക്ക് ഉണ്ടായിരിക്കും. ഇംഗ്ലീഷ് പുസ്തകങ്ങൾ ആയിരിക്കും.

ചെറിയ പ്രണയങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ആഴത്തിൽ ഉള്ള പ്രണയത്തിലേക്ക് ചെന്നു പെട്ടിട്ടില്ല. അതേസമയം അമ്മയ്ക്ക് നല്ല ടെൻഷൻ ഉണ്ടെന്നും, എപ്പോഴാണ് പ്രണയിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുക എന്നൊക്കെയാണ് ചിന്ത നടി പറയുന്നു. ഞാൻ ട്രിപ്പ് എന്ന് പറഞ്ഞു പോകുന്നത് അമ്മയ്ക്ക് ടെൻഷൻ ആണ്. പക്ഷേ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എങ്കിലും എന്നെ മനസ്സിലാക്കുന്നത് അമ്മ തന്നെയാണ്. അങ്കണവാടി ടീച്ചർ ആയ അമ്മ ലീവെടുത്ത് എൻറെ ഒപ്പം ഉണ്ടാവാറുണ്ട് അനശ്വര കൂട്ടിച്ചേർത്തു.

അതേസമയം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. ചിത്രം ‘സൂപ്പർ ശരണ്യ’ യിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരം അനശ്വരയ്ക്ക് ലഭിച്ചു.

Advertisement