ഹരിഹര്‍ നഗര്‍ നാലാം ഭാഗം വരുമോ, പ്രേക്ഷകരുടെ ആകാംഷ തീര്‍ത്ത് മറുപടിയുമായി മുകേഷ്, താരം പറഞ്ഞതുകേട്ടോ

68

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തില്‍ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്.

Advertisements

എംഎല്‍എ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷന്‍ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടാതെ സോഷ്യല്‍മീഡിയയിലും സജീവമായ മുകേഷിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇന്നുണ്ട്.

Also Read:പ്രണയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുമോ എന്ന പേടി അമ്മയ്ക്ക് ഉണ്ട്, ആഴത്തില്‍ ഉള്ള പ്രണയത്തോട് ആണ് താല്‍പര്യം; അനശ്വര രാജന്‍

ഡിസംബര്‍ ഒന്നിന് ഇറങ്ങിയ ഫിലിപ്‌സ് എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയും മുകേഷ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഹരിഹര്‍ നഗറിനെ കുറിച്ച് സംസാരിക്കുകയാണ് മുകേഷ്.

ഹരിഹര്‍ നഗര്‍ എന്ന ചിത്രം മലയാളികള്‍ക്ക് ഒത്തിരി ഇഷ്ടമുള്ള ചിത്രമാണ്. അതിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ലാല്‍ ഒറ്റയ്ക്കാണ് ഡയറക്ട് ചെയ്തതെന്നും നാലാംഭാഗം ഉണ്ടാവുമോ എന്ന് പലരും ലാലിനോട് ചോദിക്കുന്നുണ്ടെന്നും എന്നാല്‍ അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മുകേഷ് പറയുന്നു.

Also Read:സീരിയല്‍ നിന്ന് എടുത്തത് ഇപ്പോഴും പലര്‍ക്കും ദഹിച്ചിട്ടില്ല, ബിഗ് ബോസ് കണ്ട് ലിജോ സാര്‍ തന്നെയാണ് തന്നെ സെലക്ട് ചെയ്തത് ; സുചിത്ര

ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഹിറ്റായതുകൊണ്ട് അതിന്റെ നാലാം ഭാഗം വരുമ്പോള്‍ ഇതിന്റെയൊക്കെ മുകളില്‍ നില്‍്ക്കണം. പ്രേക്ഷകര്‍ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും ഹരിഹര്‍ നഗര്‍ സീരിസ് ശരിക്കും പ്രിപ്പെയര്‍ ചെയ്യേണ്ട കഥയാണെന്നും മുകേഷ് പറയുന്നു.

Advertisement