Home Entertainment Celebrities

ദേ വീണ്ടും മമ്മൂക്ക; സോഷ്യല്‍ മീഡിയയില്‍ എത്തിയ മമ്മൂട്ടി ചിത്രങ്ങള്‍ , ചുള്ളനായല്ലോ എന്ന് ആരാധകര്‍

95

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുറത്തുവരുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് വൈറൽ ആവാർ. ഓരോ ചിത്രം കാണുമ്പോഴും താരത്തിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള കമന്റുകളും വരാറുണ്ട്. ഇപ്പോഴിതാ ദുബായിലെത്തിയ മമ്മൂട്ടി അവിടെ ഒരു സുഹൃത്തിൻറെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ഫോട്ടോസ് ആണ് പുറത്തുവന്നത്.

Advertisements

ഒപ്പം ഭാര്യ സുൽഫത്തും ഉണ്ട്. എം എ യുസഫ് അലിയും പങ്കെടുത്ത വിവാഹ വിരുന്നിൽ നല്ല സ്‌റ്റൈലൻ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. പാന്റും വൈറ്റ് ഷർട്ടിനും ഒപ്പം സിൽവർ ചെയിനും ധരിച്ചെത്തിയ മമ്മൂട്ടിയുടെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘പ്രായം വീണ്ടും റിവേഴ്‌സ് ഗിയറാണല്ലോ’, എന്നാണ് ഇവർ പറയുന്നത്. സാരി ആയിരുന്നു സുൽഫത്തിന്റെ വേഷം.

പുതിയ ചിത്രം കണ്ടപ്പോഴും ആരാധകർ പതിവുപോലെ താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി ആണ് എത്തി.

അതേസമയം ഭ്രമയുഗം എന്ന സിനിമയാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കാൻ പോകുന്നത്. ടർബോ എന്ന എന്ന മമ്മൂട്ടി ചിത്രത്തിൻറെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.

also readഇത് ഞങ്ങള്‍ പ്രതീക്ഷിച്ച മോഹന്‍ലാല്‍ അല്ല, ഇത് ഞങ്ങള്‍ പ്രതീക്ഷിച്ച ലിജോ അല്ല എന്ന് പറയുമ്പോള്‍ അവിടെ പ്രശ്‌നം നിങ്ങളുടെ പ്രതീക്ഷയാണ്; മലൈക്കോട്ടെ വാലിബനെ കുറിച്ച് അനുരാഗ്

Advertisement