Home Entertainment Celebrities

ഇത് ഞങ്ങള്‍ പ്രതീക്ഷിച്ച മോഹന്‍ലാല്‍ അല്ല, ഇത് ഞങ്ങള്‍ പ്രതീക്ഷിച്ച ലിജോ അല്ല എന്ന് പറയുമ്പോള്‍ അവിടെ പ്രശ്‌നം നിങ്ങളുടെ പ്രതീക്ഷയാണ്; മലൈക്കോട്ടെ വാലിബനെ കുറിച്ച് അനുരാഗ്

143

മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ചിത്രം റിലീസ് ചെയ്തിട്ട് രണ്ട് ദിവസം പിന്നിടുന്നു. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ആയതുകൊണ്ട് തന്നെ പ്രേക്ഷകരിൽ ആകാംഷ കൂടുതൽ ആയിരുന്നു. ചിത്രം കണ്ട് നിരവധി പേരാണ് അഭിപ്രായം പങ്കുവെച്ചത്.

Advertisements

ഇപ്പോഴിതാ പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് വാലിബനെ കുറിച്ചാണ് പറയുന്നത്.

പുതിയതൊന്ന് ചെയ്യാൻ കാണിച്ചതിൻറെ ധൈര്യത്താൽ എനിക്ക് വലിയ ഇഷ്ടം തോന്നിയ സിനിമയാണ് അത്. ഒരുപാട് പേർ ഈ സിനിമയ്‌ക്കെതിരെ സംസാരിക്കുന്നതായി ഞാൻ കേട്ടു. നവീനമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു വെസ്റ്റേൺ ആണ് ഈ സിനിമ. മോഹൻലാലിനും ലിജോയ്ക്കും ആരാധകരുണ്ട്. മോഹൻലാൽ ആരാധകരെ സംബന്ധിച്ച് ലിജോയ്‌ക്കൊപ്പം അദ്ദേഹം സിനിമ ചെയ്തത് അവരെ നിരാശരാക്കുന്നു. മറിച്ച് ലിജോ ആരാധകരെ സംബന്ധിച്ച് മോഹൻലാലിൻറെ താരപദവിക്ക് മുന്നിൽ അദ്ദേഹം അടിയറവ് പറഞ്ഞിരിക്കുന്നു. ഇവിടെ പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളുടെ പ്രതീക്ഷകൾക്കാണ് പ്രശ്‌നം. ഏത് തരം സിനിമയാണ് കാണേണ്ടതെന്ന് നിങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. സ്‌ക്രീനിൽ കാണുന്ന സിനിമ സ്വതന്ത്രമായി കാണുകയല്ല നിങ്ങൾ ചെയ്യുന്നത്. ഒരു ചലച്ചിത്രകാരനെന്ന നിലയിൽ ഞാനും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അത്’, അനുരാഗ് പറയുന്നു.

‘ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒഴിഞ്ഞ മനസുമായാണ് ഞാൻ തിയറ്ററിലേക്ക് പോകുന്നത്. മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അത് കാണാനാണ്, അല്ലാതെ അങ്കമാലി ഡയറീസോ ഈമയൗവോ കാണാനല്ല ഞാൻ പോകുന്നത്. ലിജോ എന്താണ് ഇത്തവണ ചെയ്തിരിക്കുന്നതെന്ന്, ആക്ഷൻ രംഗങ്ങൾ മോഹൻലാൽ എങ്ങനെയാവും ചെയ്തിട്ടുണ്ടാവുക എന്ന് കാണാനാണ് ഞാൻ പോകുന്നത്. അല്ലാതെ മുൻപേ നിശ്ചയിച്ച ഒരു മാതൃകയും മനസിലിട്ടല്ല.

നേരത്തേ പറഞ്ഞ രീതിയിൽ പോയാൽ മറ്റൊരാളുടെ വീട്ടിലേക്ക് ചെന്നിട്ട് അവിടെ മസാലദോശയും സാമ്പാറും കിട്ടുമ്പോൾ, ഇതല്ല ഞാൻ പ്രതീക്ഷിച്ചത് ബീഫ് ആണെന്ന് പറയുമ്പോലെ ആണ്. ആ മനോഭാവം സിനിമാ വ്യവസായത്തെ തകർക്കുന്നതാണ്. ഇത് ഞങ്ങൾ പ്രതീക്ഷിച്ച മോഹൻലാൽ അല്ല, ഇത് ഞങ്ങൾ പ്രതീക്ഷിച്ച ലിജോ അല്ല എന്ന് പറയുമ്പോൾ അവിടെ പ്രശ്‌നം നിങ്ങളുടെ പ്രതീക്ഷയാണ്, നിങ്ങളാണ്. അല്ലാതെ മോഹൻലാലോ ലിജോയോ അല്ല’, അനുരാഗ് പറയുന്നു.

also readകട്ട റൊമാന്‍സ്, പ്രണയാര്‍ദ്രരായി സ്വാസികയും പ്രേമും, വൈറലായി വിവാഹഗാനം

Advertisement