Home Entertainment Celebrities

പതിനേഴാം വയസ്സില്‍ സീരിയലില്‍ നായിക, ചെറുപ്രായത്തില്‍ സമ്പാദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മേഘ, ആരാധകരെ വാരിക്കൂട്ടിയ മിഴി രണ്ടിലും നായികയുടെ വിശേഷങ്ങള്‍

196

ഇന്ന് സിനിമയിലേതുപോലെ തന്നെ പ്രേക്ഷകര്‍ ഏറെയാണ് സീരിയലുകള്‍ക്കും. പല ചാനലുകളിലായി ഇന്ന് ഒത്തിരി പരമ്പരകളുണ്ട്. പലതും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സിനിമാതാരങ്ങളെ പോലെ തന്നെ സീരിയല്‍ താരങ്ങള്‍ക്കും ഇന്ന് ആരാധകരേറെയാണ്.

Advertisements

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളിലൊന്നാണ് സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിഴി രണ്ടിലും. നിരവധി പുതുമുഖ താരങ്ങളാണ് സീരിയലില്‍ അഭിനയിക്കുന്നത്. സല്‍മാനുള്‍ ആണ് സീരിയലിലെ നായകന്‍.

Also Read:ദളപതി 69 സംവിധാനം ചെയ്യുന്നത് ആ ഹിറ്റ് സംവിധായകന്‍, വിജയിയുടെ തീരുമാനം ഇങ്ങനെ, സോഷ്യല്‍മീഡിയയില്‍ വമ്പന്‍ ചര്‍ച്ച

മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച് മുന്നേറുകയാണ് സീരിയല്‍. സീരിയലില്‍ നായികയായി എത്തുന്നത് മേഘ മഹേഷാണ്. ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന മേഘ ബാല താരമായിട്ടായിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത്. ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മേഘ സീരിയലില്‍ അവതരിപ്പിക്കുന്നത്.

ഇന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മേഘ. ഇപ്പോഴിതാ തന്റെ അഭിനയമോഹത്തെ കുറിച്ച് സംസാരിക്കുകയാണ് മേഘ. തനിക്ക് ചെറിയ പ്രായത്തില്‍ തന്നെ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും കൂടാതെ പ്രശസ്തിയും ആളുകളുടെ സ്‌നേഹവും അനുഭവിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും മേഘ പറയുന്നു.

Also Read:അന്നവര്‍ മോഹന്‍ലാലിനോട് പറഞ്ഞത് ഈ മുഖം വെച്ച് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു, രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതിഫലം, തുറന്നുപറഞ്ഞ് മുകേഷ്

നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കാന്‍ അമ്മ എപ്പോഴും പറയും. അമ്മയുടെ ഉപദേശമാണ് തന്നെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും സെറ്റിലെ ഈഗോ പ്രശ്‌നങ്ങളെല്ലാം താന്‍ തരണം ചെയ്ത് മുന്നോട്ട് പോയിട്ടുണ്ടെന്നും മേഘ പറയുന്നു.

Advertisement